Flash News

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; പൊതുതാത്പര്യ ഹര്‍ജികളില്‍ വാദം നാളെ

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളില്‍ സുപ്രിംകോടതി നാളെ വിധി പറയും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയവരാണ് അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.     അന്വേഷണത്തിന് സ്വന്തം നിലയില്‍…

തമിഴ്‌നാട് സമ്മതിച്ചു; മുല്ലപ്പരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിർത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കേരളം ആവശ്യപ്പെട്ടത് 137 അടിയായി ജലനിരപ്പ് നിലനിർത്താനായിരുന്നു. തമിഴ്‌നാടിന്റെ ആവശ്യം 142 അടിയായി ഉയർത്തണമെന്നായിരുന്നു. ഒടുവിൽ ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ വഴി ജലമൊഴുക്കി വിടാൻ തീരുമാനിക്കുകയായിരുന്നു….

മഹാരാഷ്ട്ര സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീം; ഋതുരാജ് ഗെയ്ക്‌വാദ് ക്യാപ്റ്റൻ

സയ്യിദ് മുഹ്സ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയെ ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ രാഹുൽ ത്രിപാഠിയായിരുന്നു മഹാരാഷ്ട്രയുടെ വൈസ് ക്യാപ്റ്റൻ. എന്നാൽ, താരം പരുക്കേറ്റ് പുറത്തായി. പകരം പവൻ ഷായെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൗഷാദ് ഷെയ്ഖ് ആണ് ടീം വൈസ് ക്യാപ്റ്റൻ. മുതിർന്ന താരം കേദാർ ജാദവും…

ടി-20 ലോകകപ്പ്: ന്യൂസീലൻഡിനെതിരെ പാകിസ്താന് 135 റൺസ് വിജയലക്ഷ്യം

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരെ പാകിസ്താന് 135 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസെടുത്തു. 27 റൺസ് വീതം നേടിയ ഡാരിൽ മിച്ചലും ഡെവോൺ കോൺവേയുമാണ് കിവീസിൻ്റെ ടോപ്പ് സ്കോറർമാർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി….

മീനച്ചിലാർ മലിനമാകുന്നു; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

മീനച്ചിലാർ അപകടകരമാം വിധം മലിനമായെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുനത്. നവംബർ 25 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ട്രോപ്പിക്കൽ ഇന്സ്റ്റിട്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസാണ് മീനച്ചിലാറ്റിലെ ജലം മലിനമാകുന്നതിനെ കുറിച്ച്…

ലഹരിപാര്‍ട്ടി കേസ്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും

ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷയില്‍ കോടതി നാളെ വീണ്ടും വാദം കേള്‍ക്കും. ബോംബെ ഹൈക്കോടതിയാണ് നാളെ ഉച്ചയ്ക്ക് 2.30ന് വീണ്ടും വാദം കേള്‍ക്കുക. അഡ്വ.മുകുള്‍ റോത്തകിയാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരായത്. വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ ആര്യനില്‍ ഗൂഡാലോചനാ കുറ്റം ചുമത്താനാകില്ലെന്ന് മുകുള്‍ റോത്തകി കോടതിയില്‍ വാദിച്ചു. ആര്യനില്‍ നിന്ന് മയക്കുമരുന്ന്…

ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ച് ദ്രാവിഡ്

രാഹുൽ ദ്രാവിഡ് തന്നെ ഇന്ത്യൻ ടീം പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ദ്രാവിഡ് ഔദ്യോഗികമായി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളെ ശരിവച്ച് ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിഎ ഫീൽഡിംഗ് പരിശീലകൻ അഭയ് ശർമ്മയും അപേക്ഷ…

സഭ സ്കൂളിന് മുന്നിൽ സരസ്വതി വിഗ്രഹം സ്ഥാപിക്കണമെന്ന് വിഎച്ച്പി

മധ്യപ്രദേശിലെ സത്നയില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള സ്കൂളിന് മുന്നിൽ സരസ്വതിയുടെ പ്രതിമ വെയ്ക്കണമെന്ന് ഹിന്ദു സംഘടനകൾ. സത്ന ജില്ല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ജ്യോതി സീനിയര്‍‍ സെക്കന്‍ററി സ്കൂളിനാണ് ഹിന്ദു സംഘടനകളുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 25നായിരുന്നു സംഭവം. പതിനഞ്ച് ദിവസത്തിനുള്ളില്‍ സ്കൂളിന് മുന്നില്‍ സരസ്വതിയുടെ പ്രതിമ വയ്ക്കണമെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പാലിന് കൈമാറിയ കത്തില്‍…

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; എം കെ സ്റ്റാലിന് വി ഡി സതീശൻ്റെ കത്ത്

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്ന് വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ആളുകളെ…

കൊണ്ടോട്ടി പീഡനശ്രമം; പ്രതി 15കാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മലപ്പുറം എസ്പി

മലപ്പുറം കൊണ്ടോട്ടിയിൽ 22കാരിക്കെതിരായ പീഡനശ്രമത്തിൽ കസ്റ്റഡിയിലെടുത്ത 15കാരന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. പ്രതിക്ക് പ്രായപൂർത്തി ആകാത്തതിനാൽ നേരിട്ട് കോടതിയിൽ ഹാജരാക്കാനാവില്ല. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും. യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരിക്കുണ്ട്. പെൺകുട്ടിയെ പിന്തുടർന്ന് പ്രതി ആക്രമിക്കുകയായിരുന്നു. ചെറുത്ത് നിന്നതിനാൽ ജീവൻ അപായപ്പെട്ടില്ല. പെൺകുട്ടിയുടെ…

വീണാ ജോര്‍ജ് രാജി വെക്കണം; നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ നിയമസഭയുടെ മതിൽ ചാടിക്കടന്നു. നിയമസഭാ മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് പിരിച്ചുവിട്ടതിനെ പിന്നാലെ പെട്ടെന്ന് യൂത്ത് കോൺഗ്രസിന്റെ വനിതകളായ പ്രവർത്തകർ നിയമസഭാ കവാടത്തിലേക്ക് തളളി കയറുകയായിരുന്നു. ഏഴ് പ്രവർത്തകർ…

മേയർക്കെതിരായ വിവാദ പരാമർശം; കെ മുരളീധരനെതിരെ കേസെടുത്തു

തിരുവനന്തപുരം നഗരസഭ മേയർക്കെതിരായ വിവാദ പരാമർശത്തിൽ കെ മുരളീധരനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് പരാമർശം നടത്തിയതിനാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മേയർക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായിൽ നിന്നും വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാണെന്ന് മുരളീധരൻ പറഞ്ഞത്. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിൻറെ സമരത്തിലായിരുന്നു മുരളീധരൻറെ പരാമർശം.   മുരളീധരൻ എം.പിയുടെ വാക്കുകൾ: ”…

കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മർദിച്ചതായി പരാതി

കട്ടപ്പനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ നഗരസഭാ സെക്രട്ടറി മർദിച്ചതായി പരാതി. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെകട്ർ വിനീഷിനാണ് മർദനമേറ്റത്. പന്തളം നഗരസഭയിൽ നിന്ന് കട്ടപ്പന നഗരസഭയിലേക്ക് സ്ഥലം മാറ്റിയ ജയകുമാറിനെതിരായാണ് പരാതി. ഓഫിസിലെത്തിയ വിനീഷിനെ യാതൊരു പ്രകോപനവും കൂടാതെ മർദിക്കുകയായിരുന്നു. വിനീഷിന്റെ നിയമനം സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ആക്ഷേപം ഉന്നയിച്ചിരുന്നു.

പ്ല​സ് വ​ൺ പ്ര​വേ​ശ​നം; കെ​എ​സ്‌​യു​വി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

കെ​എ​സ്‌​യു​വി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ലെ സ​ർ​ക്കാ​ർ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കെ​എ​സ്‌​യു മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

സ്വകാര്യ ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധ; സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സില്ല

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായ കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിന് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനയിൽ കണ്ടെത്തി. കുടിവെള്ളം ശേഖരിച്ച സർട്ടിഫിക്കറ്റ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എടുത്തിരിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുമില്ല. കുടിവെള്ള സാമ്പിൾ അടക്കം ശേഖരിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഭക്ഷ്യ സുരക്ഷാ…

പ്ലസ് വൺ പ്രവേശനം; സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു. നാളെ മുതൽ പ്രവേശനത്തിന് അപേക്ഷിക്കാം. രാവിലെ പത്ത് മുതൽ അഞ്ചുവരെ അപേക്ഷ നൽകാം. അപേക്ഷ പുതുക്കുന്നതിനും അവസരമുണ്ട്. വിശദാംശങ്ങൾ ഹയർ സെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ ലഭ്യമാണ്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ജലവിഭവ വകുപ്പ് തമിഴ്നാടിന് കത്ത് നൽകി

മുല്ലപ്പെരിയാർ ജലനിരപ്പ് സംബന്ധിച്ച് ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുണ്ട്. അനിയന്ത്രിതമായ അളവിൽ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി…

‘ഇത് അനുവദിക്കാൻ കഴിയില്ല’; വിമർശനവുമായി വീരേന്ദര്‍ സെവാഗും ഇർഫാൻ പത്താനും

ട്വന്റി-20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ തോൽവി വഴങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ബോളർ മുഹമ്മദ് ഷമിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താനും വീരേന്ദര്‍ സെവാഗും രംഗത്ത്. പാകിസ്താനോട് ഇതിന് മുമ്പ് പരാജയപ്പെട്ടപ്പോൾ താൻ ആ ടീമിന്റെ ഭാഗമായിരുന്നെന്നും അന്ന് തന്നോട് ആരും പാകിസ്താനിലേക്ക് പോകാൻ പറഞ്ഞില്ലെന്ന് ഇർഫാൻ പത്താൻ ട്വീറ്റ്…

എംജി സർവ്വകലാശാല സംഘർഷം; മന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ മൊഴി

എം.ജി സര്‍വകലാശാലയിലെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ ആക്രമിച്ചവരിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ സ്റ്റാഫ് അംഗം കെ.എം.അരുണും ഉണ്ടെന്ന് മർദനമേറ്റ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ വനിതാ നേതാവിന്റെ മൊഴി. ആദ്യമൊഴിയിൽ വിട്ടുപോയ അരുണിന്റെ പേര് പൊലീസ് രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തിയ സമയത്ത് പരാതിക്കാരി അരുണിന്റെ പേര് പറഞ്ഞിരുന്നില്ല. സംഭവത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തനിക്ക് പാർട്ടി…

പ്രണയനായകനായി ഹൃദയത്തിലെ പ്രണവ് മോഹൻലാൽ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ഹൃദയം. മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ് ഹൃദയത്തില്‍ നായകനാകുന്നത്. ഹൃദയം എന്ന പ്രണവ് ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ദര്‍ശന എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാലിന്റെ പ്രണയരംഗമാണ്…

മുല്ലപ്പെരിയാറിൽ 2006 മുതലുള്ള നിലപാട്; കുറിപ്പുമായി വിഎസ്

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം വീണ്ടും സജീവമാകുമ്പോൾ 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. ഫേസ്ബുക്ക് പേജിലൂടെയാണ് വിഎസ് അച്യുതാനന്ദൻ പഴയ ലേഖനം പങ്കുവെച്ചിരിക്കുന്നത്. ‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയിൽ നിലനിർത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയർത്തണം എന്നും തുടർന്ന് 152 അടയിൽ…

ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസ് വിട്ടതിൽ ഉത്തരവാദിത്തം എനിക്ക്: ഉമ്മൻ ചാണ്ടി

ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസ് വിട്ടതിൽ ഉത്തരവാദിത്തം തനിക്കാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. ചെറിയാന് ജയിക്കാൻ പറ്റുന്ന സീറ്റ് നൽകാനായില്ല. അത് തന്റെ വീഴ്ചയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അവുക്കാദർകുട്ടിനഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിനു സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടപടിയിൽ ചെറിയാനോട് ദേഷ്യം തോന്നിയില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഉമ്മൻ…

പ്രസംഗവേദിയിലെ ബുള്ളറ്റ് പ്രൂഫ് കവചം എടുത്തുമാറ്റി അമിത് ഷാ

സുരക്ഷയ്ക്കായി വേദിയിൽ സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം എടുത്തുമാറ്റി കശ്മീർ ജനതയോട് സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശ്രീനഗറിലെ ഷേർ ഐ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെത്തിയപ്പോഴാണ് അമിത് ഷാ സുരക്ഷാകവചം ഒഴിവാക്കി ജനങ്ങളെ അഭിസംബോധന ചെയ്തത്. പാകിസ്താനോട് സംസാരിക്കാൻ തനിക്ക് താൽപര്യം ഇല്ലെന്നും പകരം ജമ്മുകശ്മീരിലെ ജനങ്ങളോട് നേരിട്ട് സംസാരിക്കാനാണ്…

ഐഎസ്എൽ; മൂന്നാം കിറ്റ് അവതരിപ്പിച്ച് ബ്ലാസ്റ്റേഴ്സ്

വരാൻ പോകുന്ന ഐഎസ്എൽ സീസണുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. വെള്ള നിറത്തിലാണ് കിറ്റ്. മനോഹരമായ ഒരു വിഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് കിറ്റ് അവതരിപ്പിച്ചത്. ലക്ഷ്യങ്ങൾ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ആർക്കും കൈവരിക്കാനാകുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. അതിനു പ്രചോദിപ്പിക്കുന്നതാണ് ഈ കിറ്റ് എന്നും അദ്ദേഹം പറഞ്ഞു. ഭൂതം,…

സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….