അച്ഛനൊപ്പം കിടിലന്‍ നൃത്തവുമായി സാനിയ ഇയ്യപ്പന്‍ ; വീഡിയോ വൈറല്‍

നിരവധി ആരാധകരെ സ്വന്തമാക്കിയ ചലച്ചിത്ര താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയകളിലും നിറസാന്നിധ്യമാണ് താരം. പലപ്പോഴും മനോഹരങ്ങളായ നൃത്ത വീഡിയോകളും സാനിയ ഇയ്യപ്പന്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഒരു കിടിലന്‍ നൃത്തമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

തന്റെ അച്ഛന്റെ ഒപ്പമാണ് സാനിയ നൃത്തം ചെയ്യുന്നത്. അതും അടുത്തിടെ സൂപ്പര്‍ ഹിറ്റായ വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനത്തിന്. അച്ഛനും മകളും സൂപ്പറാക്കി എന്നാണ് പലരും വീഡിയോയ്ക്ക് നല്‍കുന്ന കമന്റ്. ‘അച്ഛന്‍ ആള് കൂളാണല്ലോ’ എന്നും അഭിപ്രായപ്പെടുന്നുണ്ട് ചിലര്‍. ഡാഡി കൂള്‍ എന്നാണ് സാനിയയും അച്ഛനെ വിശേഷിപ്പിച്ചിരിക്കുന്നത്.

രസകരമായ രീതിയിലാണ് രണ്ടുപേരുടേയും ഗെറ്റപ്പും. ഒരേ ശൈലിയിലുള്ള വേഷം ധരിച്ച് കൂളിങ് ഗ്ലാസും വെച്ചാണ് സാനിയ ഇയ്യപ്പനും അച്ഛനും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. എന്തായാലും നിരവധി ആരാധകരെ നേടിയെടുത്തിരിക്കുകയാണ് ഈ നൃത്ത പ്രകടനത്തിലൂടെ താരത്തിന്റെ അച്ഛനും.

വൈറല്‍ ഡാന്‍സ് കാണാം : https://www.instagram.com/reel/CQV-iRaH5I2/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *