അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ നിമിഷം പങ്കുവെച്ച് ഷമ്മി തിലകന്‍

പിതൃദിന ആശംസകളും വിശേഷങ്ങളും നിറയുകയാണ് സൈബര്‍ ഇടങ്ങളില്‍. അച്ഛനെക്കുറിച്ചുള്ള അനുഭവങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നവരും ഏറെയാണ്. ഫാദേഴ്‌സ് ഡേ ആശംസകള്‍ നേരുന്ന ചലച്ചിത്രതാരങ്ങളുടെ എണ്ണവും ചെറുതല്ല.

ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയ ചലച്ചിത്രതാരം തിലകന്റെ മകന്‍ ഷമ്മി തിലകന്‍ ഈ ദിനത്തില്‍ പങ്കുവെച്ച കുറിപ്പും ചിത്രവും. ഷമ്മി തിലകന്റെ മകനെ എടുത്ത് ഉയര്‍ത്തി ഓമനിക്കുന്ന തിലകന്റെ ഒരു അപൂര്‍വ്വ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതാണ് അച്ഛനോട് ഏറ്റവും ഇഷ്ടം തോന്നിയ നിമിഷം എന്നും താരം കുറിച്ചു. ഒപ്പം മനോഹരമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

‘സൂര്യനെ പോല്‍ തഴുകി ഉറക്കമുണര്‍ത്തിയിരുന്നൊന്നുമില്ല. കിലുകില്‍ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല. എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടം. സൂപ്പര്‍ഹീറോ തന്നെയായിരുന്നു അച്ഛന്‍ എനിക്കെന്നും..! ഈ പിതൃദിനത്തില്‍ എനിക്ക് അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂര്‍ത്തമാണ് പങ്കുവെക്കാനുള്ളത്. എന്റെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം !’ എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്.

Comments: 0

Your email address will not be published. Required fields are marked with *