Flash News

അടുത്ത വർഷത്തെ ആദ്യയാത്ര പ്രഖ്യാപിച്ച് മോദി

2022 ല്‍ നരേന്ദ്ര മോദി ആദ്യം സന്ദര്‍ശനം നടത്തുന്നത് യു.എ.ഇയിലേക്ക്. ഇന്ത്യയുടെ പവലിയന്‍ വളരെയധികം ശ്രദ്ധ നേടിയ ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം. 75ാം സ്വാതന്ത്ര്യ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച നാല് നിലകളുള്ള കൂറ്റന്‍ പവലിയനാണ് ഇന്ത്യയുടേത്. ഇതിനോടകം തന്നെ 4 ലക്ഷത്തോളം ആളുകളാണ് ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത്.

കാലാവസ്ഥയും പരിസ്ഥിതിയും, നഗര ഗ്രാമീണ വികസനം, ആഹാരവും കൃഷിയും ഉള്‍പ്പെടെ 11 തീമുകളില്‍ രണ്ട് ഭാഗങ്ങളായാണ് ഇന്ത്യന്‍ പവലിയന്‍ ഒരുക്കിയിരിക്കുന്നത്. യു.എ.ഇ സന്ദര്‍ശിക്കുന്ന നരേന്ദ്ര മോദി രാജ്യത്തെ പ്രധാന നേതാക്കന്മാരേയും കാണും. 2015, 2018, 2019 വര്‍ഷങ്ങളില്‍ യു.എ.ഇ സന്ദര്‍ശിച്ച മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സയിദ്’ നല്‍കി ആദരിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *