അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

ലോക്ക്ഡൗണില്‍ ലോക്കായി വിട്ടിലിരിക്കുമ്പോൾ നേരം കൊല്ലാനുള്ള മികച്ച സഹായി ഇന്റർനെറ്റാണ്. ഈ സമയത്ത് റിലയൻസ് – ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. പ്രതിദിന പരിധിയില്ലാത്ത അഞ്ച് അൺലിമിറ്റഡ് ഡേറ്റ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 15 ദിവസം മുതൽ ഒരു വർഷം വരെയാണ് ഈ പ്ലാനുകളുടെ കാലാവധി. ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകുന്ന പ്ലാനുകളാണിവ.

15, 30, 60, 90, 365 ദിവസം എന്നീ കാലാവധികളുള്ള പ്ലാനുകള്‍ എടുക്കുന്നവര്‍ക്ക് പ്രതിദിനം പരിധിയില്ലാതെ നെറ്റ് ഉപയോ​ഗിക്കാം. പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റ് ഡേറ്റ മാത്രമല്ല, വോയ്സ് കോളുകളും ആസ്വദിക്കാൻ കഴിയും. ജിയോ ഫ്രീഡം പ്ലാനിലൂടെ കൂടുതൽ ഓപ്ഷനുകൾ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഉപയോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കുകളിലുള്ളതാണ് ജിയോയുടെ ഈ അഞ്ച് പ്ലാനുകളും.

127 രൂപയാണ് പതിനഞ്ച് ദിവസം കാലാവധിയുള്ള പ്ലാനിന്റെ നിരക്ക്. ഈ പ്ലാനനുസരിച്ച് മൊത്തം 12 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. 15 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഡേറ്റ ഉപയോഗിക്കാവുന്നതാണ്. 247 രൂപയാണ് 25 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 30 ദിവസത്തെ പ്ലാനിന്റെ നിരക്ക്. 60 ദിവസത്തിന് 447 രൂപയും, 90 ദിവസത്തെ പ്ലാനിന് 597 രൂപയുമാണ് കമ്പനി ഈടാക്കുന്നത്. 365 ദിവസത്തെ പ്ലാനിന് 2,397 രൂപയാണ് നിരക്ക്.

Comments: 0

Your email address will not be published. Required fields are marked with *