‘അത്രയധികം സിനിമകൾ മമ്മൂക്ക കാണാറുണ്ട്, വിളിച്ചാൽ പടങ്ങളെക്കുറിച്ച് ഇങ്ങോട്ട് പറയും’ : സംവിധായകൻ ഷാഫി

മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഷാഫി. തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങി ഒരുപിടി വിജയ ചിത്രങ്ങൾ മമ്മൂട്ടി ഷാഫി കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഷാഫി സംസാരിച്ചതാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. കാണുന്ന സിനിമകളെ കുറിച്ച് താൻ വിളിച്ചു സംസാരിക്കുന്നത് മമ്മൂക്കയോടാണെന്ന് ഷാഫി പറഞ്ഞു.

ഷാഫിയുടെ വാക്കുകൾ ഇങ്ങനെ :

‘മമ്മൂക്ക അത്രയധികം സിനിമകൾ കാണുന്ന ഒരാളാണ്. ഞാനും അങ്ങനെയാണ്. പല ഭാഷകളിലുള്ള മികച്ച സിനിമകളുടെ ഒരു കളക്ഷൻ തന്നെ എന്റെ കൈയിലുണ്ട്. ഞാൻ കാണുന്ന സിനിമകളും എടുക്കുന്ന സിനിമകളും തമ്മിൽ നല്ല വ്യത്യാസമുണ്ട്.

മറ്റു ഭാഷകളിലുള്ള സിനിമകൾ കണ്ടാൽ അതിനെ കുറിച്ച് വിളിച്ചു പറയാൻ പറ്റിയ ഒരാളാണ് മമ്മൂക്ക. ഇത്രയധികം സിനിമകൾ കാണുന്ന ഒരാളെ സിനിമയിൽ ഞാൻ കണ്ടിട്ടില്ല. വിളിച്ചു കഴിഞ്ഞാൽ രണ്ട്‌ മൂന്ന് പടങ്ങൾ ഇങ്ങോട്ടു പറഞ്ഞു തരുന്ന ആളാണ് മമ്മൂക്ക. സിനിമ കാണാൻ വേണ്ടി മമ്മൂട്ടി അത്രയധികം സമയം കണ്ടെത്താറുണ്ട്. തുടർച്ചയായി മമ്മൂക്കയ്‌ക്കൊപ്പം സിനിമകൾ ചെയ്തിട്ടുള്ളതുകൊണ്ട് അദ്ദേഹവുമായുള്ള സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ട്.’

Comments: 0

Your email address will not be published. Required fields are marked with *