Flash News

അധികാരം ഉപയോ​ഗിച്ച് എതിരാളികളെ അടിച്ചമർത്താനുള്ള ബിജെപി ശ്രമം; തൃപുരയിലെ അക്രമസംഭവങ്ങൾക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം

ത്രിപുരയിൽ സിപിഎമ്മിനെതിരെ ബിജെപി നടത്തുന്ന ഭീകരമായ ആക്രമണത്തിനെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രവർത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിച്ച് മനുഷ്യത്വഹീനമായാണ് ത്രിപുരയിൽ ബിജെപിയുടെ അക്രമവും തീവയ്പ്പും. മറ്റു പാർട്ടികളേയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവർത്തിക്കാൻ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ് ആക്രമണം. ഇതിനെ ശക്തമായി ചെറുത്ത് തോൽപ്പിണ്ടതുണ്ട്.

ബിജെപി സർക്കാർ അധികാരത്തിൽ വന്നനാൾ മുതൽ തുടങ്ങിയതാണ് സിപിഎമ്മിനെതിരായ ആക്രമണം. പാർട്ടിയുടെ മുഖപത്രമായ ദേശർകഥയ്ക്കെതിരെ നിരന്തരം ആക്രമണമുണ്ടായി.മുൻമുഖ്യമന്ത്രി മണിക് സർക്കാരിന്റെ പരിപാടികൾ പതിവായി അക്രമിക്കപ്പെട്ടു. പാർട്ടി ഓഫീസുകൾക്കും വാഹനങ്ങൾക്കും വ്യാപകമായി തീയിട്ടു. നൂറുകണക്കിന് സിപിഎം പ്രവർത്തകർക്കാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്.അതിക്രമങ്ങൾ വാർത്തയാക്കിയ സ്വതന്ത്ര മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും വെറുതെവിട്ടില്ല.

അധികാരമുപയോഗിച്ച് എതിരാളികളെ നാമാവശേഷമാക്കാനുള്ള ആർ.എസ്.എസ്–ബി.ജെ.പിയുടെ ആസൂത്രിവും സംഘടിതവുമായ നീക്കമാണ് ത്രിപുരയിൽ നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസകൾ ശക്തമായി രംഗത്തുവരണമെന്നും എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *