അനില്‍ കാന്ത് ഇന്നുവൈകിട്ട് പൊലീസ് മേധാവിയായി ചുമതലയേൽക്കും

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ആയി തിരഞ്ഞെടുത്ത അനില്‍ കാന്ത് ഇന്നുവൈകിട്ട് ചുമതല ഏല്‍ക്കും. വൈകിട്ട് അഞ്ചുമണിക്ക് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ചുമതല എൽക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അനിൽകാന്തിനെ ഡിജിപിയാക്കാൻ തീരുമാനിച്ചത്. ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.

Comments: 0

Your email address will not be published. Required fields are marked with *