Flash News

‘അനുപമയുടെ പരാതി അറിഞ്ഞത് ബൃന്ദാ കാരാട്ട് വിളിച്ചപ്പോള്‍, നീതി ലഭ്യമാക്കാന്‍ ഒരുപാട് ശ്രമിച്ചു’; താന്‍ പരാജയപ്പെട്ടെന്ന് പി.കെ. ശ്രീമതി

കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമയുടെ പരാതി താന്‍ അറിയുന്നത് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞിട്ടാണെന്ന് മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി. അനുപമയുടെ പരാതി പരിഹരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും ശ്രീമതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോട് താന്‍ വിവരം ധരിപ്പിച്ചു. കോടതിയെ സമീപിക്കാനും താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും പി.കെ. ശ്രീമതി പറഞ്ഞു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും ശ്രീമതി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *