അപകടത്തില്‍ നിന്നും ഓട്ടോയെ ‘ഓട്ടോ കറക്റ്റ്’ ചെയ്ത് യുവാവ്

അപകടങ്ങൾ അത്ഭുതങ്ങൾ ആയി മാറുന്ന കാഴ്ച നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ ഒരു ഓട്ടോറിക്ഷ കുത്തനെയുള്ള ഒരു വളവിലേക്ക് തിരിയുന്നത് കാണാം. വളവ് തിരിയുന്നതിനിടയിൽ ബാലൻസ് തെറ്റി ഓട്ടോ വീഴാൻ പോകുന്നുണ്ട്. എന്നാൽ ഇത് കണ്ടു നിൽക്കുന്ന ഒരു മനുഷ്യൻ വേഗം തന്നെ കൈകൾ ഉപയോഗിച്ച് അതിനെ പിന്നിലേക്ക് തള്ളുന്നു. ആ മനുഷ്യന്റെ സമയോചിതമായ ഇടപെടൽ മൂലം ഓട്ടോറിക്ഷ അപകടത്തിൽ പെടാതെ നേരെ പോകുന്നതും വീഡിയോയിൽ കാണാം. ‘ഓട്ടോ കറക്റ്റ്’ എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. യാതൊന്നും തന്നെ നമ്മുടെ നാട്ടിലെ ടെക് – ഹ്യൂമറിനെ മറികടക്കില്ലെന്നും ഇത്തരം ഡിജിറ്റൽ പദങ്ങളുടെ രസകരമായ വകഭേദങ്ങൾ ഇനിയും കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കുറിച്ചു.

വീഡിയോ കാണാം: https://twitter.com/i/status/1407369628481884168

Comments: 0

Your email address will not be published. Required fields are marked with *