അഭിനയിച്ചവര്‍ തന്നെ ഈ സിനിമ ശരിയാകില്ലെന്ന് പറഞ്ഞിരുന്നു : അനുഭവം പങ്കുവെച്ച് സഹസംവിധായകന്‍

വിനീത് ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തി തിയേറ്ററുകളില്‍ വിജയമായ ചിത്രമാണ് ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’. ജെക്‌സണ്‍ ആന്റണി, റെജിസ് ആന്റണി തുടങ്ങിയവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമയില്‍ ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ്ജ്, നെടുമുടി വേണു, ശ്രീജിത്ത് രവി, നിക്കി ഗല്‍റാണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം എഡിറ്റിംഗ് വേളയില്‍ തന്നെ വലിയ പരാജയമാകുമെന്ന് മിക്കവരും വിധി പറഞ്ഞ ചിത്രമാണ് ഇതെന്ന് ഇപ്പോള്‍ അസോസിയേറ്റ് ഡയറക്ടര്‍ വിനയന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

‘അഭിനയിച്ച ആളുകള്‍ തന്നെ ഈ സിനിമ ശരിയാകില്ലെന്ന് പറഞ്ഞു. പ്രിവ്യൂ കണ്ടപ്പോള്‍ പലയിടത്തും കുഴപ്പങ്ങളുണ്ടെന്ന് തോന്നി. സ്വഭാവികമായിട്ടും എല്ലാവര്‍ക്കും ടെന്‍ഷനായി. ടെന്‍ഷന്‍ കാരണം വര്‍ക്കെല്ലാം നിര്‍ത്തിവെച്ചു.

നിര്‍മ്മാതാവ് അരുണ്‍ ഘോഷ് ഏട്ടന്‍ പറഞ്ഞു, ‘നമുക്ക് മൂന്ന് നാല് ദിവസം കഴിഞ്ഞിട്ട് ഒന്നൂകൂടി ഇരിക്കാം’. കാരണം ഞങ്ങൾ എഡിറ്റ് കാണാന്‍ ഇരിക്കുന്ന ദിവസം ഒരുമിച്ചു പോയി ഒരു സിനിമ കണ്ടിരുന്നു. വടക്കന്‍ സെല്‍ഫിയാണെന്ന് തോന്നുന്നു. ആ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ എഡിറ്റ് കാണുന്നത്.’ വിനയന്‍ പറയുന്നു.

ഒരു മെയിന്‍ ക്രൂ പിന്നെയും ഇരുന്ന് ആ സിനിമ എഡിറ്റ് ചെയ്തു. അപ്പോള്‍ 1.47 മണിക്കൂറായി സിനിമ ചുരുങ്ങി. അങ്ങനെ റിലീസ് ചെയ്തപ്പോള്‍ സിനിമ ഗംഭീരമായ അഭിപ്രായങ്ങള്‍ നേടുകയും, സാമ്പത്തിക വിജയമാവുകയും ചെയ്തു.’ അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *