Flash News

അമിത ലോഡുമായി ടിപ്പറോട്ടം; ചോദ്യം ചെയ്ത അച്ഛനെയും മകനെയും ഡ്രൈവർമാർ ക്രൂരമായി മർദ്ദിച്ചു

പതിനെട്ടുകാരനായ മകനേയും അച്ഛനെയും തല്ലിച്ചതച്ച് ടിപ്പർ ലോറി ഡ്രൈവർമാർ. കൊല്ലം ചിതറയിൽ ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. വൈകിട്ട് ആറു മണിക്ക് ശേഷം അമിത ലോഡുമായി ടിപ്പറുകൾ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തതാണ് ഡ്രൈവർമാരെ പ്രകോപിപ്പിച്ചത്. പതിനെട്ടു വയസുകാരൻ ഇർഫാനെയാണ് ടിപ്പർ ലോറി ഡ്രൈവർമാർ വളഞ്ഞിട്ട് തല്ലിയത്. മകനെ തല്ലുന്നത് തടയാനെത്തിയ ഇർഫാന്റെ അച്ഛൻ നിസാമുദ്ദീനെയും മർദ്ദിച്ചു.

വൈകിട്ട് ആറു മണിക്ക് ശേഷം കരിങ്കൽ ലോഡുമായി ടിപ്പർ യാത്രകൾക്ക് നിരോധനമുണ്ട്. ഇത് മറികടന്ന് ടിപ്പറുകൾ പായുന്നത് സ്ത്രീകളക്കം സംഘടിച്ച് ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ക്വാറിയിലെ ഡ്രൈവർമാർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നെന്ന് മർദ്ദനമേറ്റവർ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *