Flash News

അമ്മ തെരഞ്ഞെടുപ്പ്; സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിട്ടത് ശരിയായില്ലെന്ന് മണിയൻ പിളള രാജു

 

അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖ് എതിർ സ്ഥാനാർഥികൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത് ശരിയായില്ലെന്ന് മണിയൻ പിളള രാജു. ഇതിൽ ശക്തമായ പ്രതിക്ഷേധമുണ്ടെന്നും വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തതെന്നും മണിയൻപിള്ള പറഞ്ഞു. മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് രാജു മത്സരിക്കുന്നുണ്ട്.

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിത്തറ ഇളക്കുമെന്ന് വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്നും സിദ്ദിഖിൻ്റെ പോസ്റ്റിലുണ്ട്‌‌‌‌‌. പതിവിന് വിപരീതമായി മത്സരമുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ്. എന്നാൽ ഇത്തവണ അങ്ങനെയാകില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കുമാകും ഇക്കുറി മത്സരം നടക്കുക.

Comments: 0

Your email address will not be published. Required fields are marked with *