അല്ലു ആരാധകർ നിരാശയിൽ; 'പുഷ്പ' കേരളത്തിൽ ആദ്യ ദിവസം മലയാളം പറയില്ല

അല്ലു ആരാധകർ നിരാശയിൽ; ‘പുഷ്പ’ കേരളത്തിൽ ആദ്യ ദിവസം മലയാളം പറയില്ല

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, മലയാളം,കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർ‌ട്ടുകൾ. എന്നാൽ മലയാളി സിനിമാ പ്രേമികളെ നിരാശരാക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചത്. കേരളത്തിൽ ചിത്രത്തിന്റെ ആ​ദ്യ പ്രദർശന ദിവസം മലയാളം പതിപ്പ് കാണാൻ പ്രേക്ഷകർക്ക് സാധിക്കില്ല. മറിച്ച് തമിഴ് പതിപ്പ് ആണ് കേരളത്തില്‍ റിലീസ് ദിനത്തില്‍ പ്രദര്‍ശിപ്പിക്കുക.

ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ആരാധകരോട് ക്ഷമാപണത്തോടെ വിതരണക്കാര്‍ ഈ വിവരവും അറിയിച്ചത്.

“എല്ലാ അല്ലു അര്‍ജുന്‍ ആരാധകരോടും, ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്‍റെ ചിത്രം പുഷ്‍പ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തും. തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായും ക്ഷമ ചോദിക്കുന്നു. ഒരു ദിവസത്തിനു ശേഷം 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കും”. ഇ 4 എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *