ആംഗ്യ ഭാഷ പഠിപ്പിക്കുന്ന 5 വയസ്സുകാരൻ ; ജോര്‍ദാനിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകൻ ആണിവന്‍

സാധാരണ മുതിര്‍ന്നവരെ കണ്ടാണ് കുട്ടികള്‍ പഠിക്കുക. എന്നാല്‍ ഒരു കുട്ടി തന്നെ അധ്യാപകനായാലോ? ജോര്‍ദാനിലാണ് സംഭവം. ഏവ്‌സ് ഔദ എന്ന അഞ്ച് വയസുകാരന് സ്വന്തമായി ഒരു യുടൂബ് ചാനലുണ്ട്. രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് തന്റേതായ ശൈലിയില്‍ ആംഗ്യ ഭാഷ സ്വായത്തമാക്കാനുള്ള പരിശീലനമാണ് ഇതുവഴി ഏവ്സ് നല്‍കുന്നത്.

ജോര്‍ദാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ കുട്ടി അധ്യാപകന്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചാവിഷയമാണ്. ആംഗ്യ ഭാഷ പരിശീലിപ്പിക്കുന്നു എന്നു കരുതി ഏവ്‌സിന് സംസാരശേഷി ഇല്ലെന്ന് ആരും കരുതണ്ട. മുത്തച്ഛനും മുത്തശ്ശിക്കും കേള്‍വി വൈകല്യമുള്ളതിനാല്‍ അവരോട് സംസാരിക്കുന്നതിനായി ചെറുപ്പം മുതല്‍ ഈ കൊച്ചു മിടുക്കന്‍ ആംഗ്യ ഭാഷ വശത്താക്കി. തന്റെ കഴിവ് യുട്യൂബ് ചാനലിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനാണ് അവന്‍ ആഗ്രഹിക്കുന്നത്. കേള്‍വിക്ക് തകരാറുള്ളവരെ മാറ്റിനിര്‍ത്താതെ ആളുകള്‍ അവരോട് സംസാരിക്കുന്നതിന് താൻ പരിശീലനം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്ന് ഏവ്‌സ് അഭിപ്രായപ്പെടുന്നു.

രണ്ട് മാസം മുൻപ് തുടക്കമിട്ട ചാനലിന് ഇതിനോടകം 700ല്‍പ്പരം വരിക്കാരുണ്ട്. വളരെ ചുരുങ്ങിയതും വ്യക്തതയോടും കൂടിയ ഉള്ളടക്കമാണ് മിക്ക വീഡിയോകളിലും ഉള്ളത്. ഓരോ വീഡിയോയ്ക്കും രണ്ട് മിനിറ്റിനെക്കാൾ ദൈര്‍ഘ്യവുമില്ല. എതായാലും ഏവ്‌സിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടി വരികയാണിപ്പോള്‍.

Comments: 0

Your email address will not be published. Required fields are marked with *