ആദ്യ കാഴ്ചയില്‍ നിങ്ങളെ ഇഷ്ടപ്പെടണോ? ഇതാ ചില ടിപ്‌സ്

ആദ്യ കാഴ്ചയില്‍ ഒരു വ്യക്തിയോട് ആകര്‍ഷണം തോന്നിപ്പിക്കുക അത്ര എളുപ്പമല്ല, എന്നാല്‍ ഒട്ടുമിക്കവരും ആഗ്രഹിക്കുന്ന കാര്യമാണത്. ഒരാളില്‍ നിന്നും ഇഷ്ടമോ ബഹുമാനമോ അതുമല്ലെങ്കില്‍ ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റുകയോ വേണമെങ്കില്‍ ഇക്കാര്യങ്ങള്‍ ഒന്ന് ഓർമ്മയിൽ സൂക്ഷിച്ചാല്‍ മതി :

1 – സൗഹൃദപരമായ ഇടപെടല്‍

ചിരിക്കുന്ന മുഖമാണ് ആളുകള്‍ക്കിഷ്ടം. ഏത് അവസ്ഥയിലും മുഖം പ്രസന്നമായിരിക്കാന്‍ ശ്രദ്ധിക്കുക. സൗഹൃദത്തിന്റെ, ആകര്‍ഷണത്തിന്റെ ആദ്യ പടിയാണ് പുഞ്ചിരി.

2 – വെറുപ്പിക്കല്‍ ഒഴിവാക്കുക

ഒരു വ്യക്തി നിങ്ങളെ ഇഷ്ടപ്പെടണമെങ്കില്‍ അവരോട് ഇടിച്ചുകയറി ബഹളം വെച്ച് സംസാരിക്കാതിരിക്കുക. അത് ബഹുമാനമില്ലായ്മയുടെ സൂചനയാണ്. അത് മറ്റുള്ളവരില്‍ ചിലപ്പോള്‍ ആകര്‍ഷണത്തിന് പകരം വെറുപ്പുളവാക്കാന്‍ കാരണമാകും.

3 – ടെന്‍ഷന്‍ പാടില്ല

ഒരു വ്യക്തിയോട് നാം സംസാരിക്കുമ്പോള്‍ ടെന്‍ഷന്‍ ഒഴിവാക്കി കൂളായി സംസാരിക്കണം. അത് അവരിലും റിലാക്‌സ് ആയി സംസാരിക്കാനുള്ള പ്രവണതയുണ്ടാക്കും. ഇരുവരും ഒരു കൂള്‍ മൂഡില്‍ ആശയവിനിമയം നടത്തുമ്പോഴാണ് പരസ്പരം കൂടുതല്‍ ശ്രദ്ധ പതിയുക.

4 – താല്‍പ്പര്യമുണര്‍ത്തുന്ന വിഷയം തിരഞ്ഞെടുക്കുക

ഇരുവര്‍ക്കും താല്‍പ്പര്യമുള്ള വിഷയത്തിലായിരിക്കണം സംസാരം. മറിച്ചായാല്‍ ബോറടിക്കും. നിങ്ങള്‍ രണ്ടുപേരിലും സമാനത കാണുന്ന വിഷയത്തില്‍ ചര്‍ച്ചയാകാം. ഇതുവഴി ഇഷ്ടം പിടിച്ചുപറ്റാനാകും. എന്തു സംസാരിച്ചാലും അത് കേള്‍ക്കുന്നയാളിന് ഇഷ്ടമാകുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കുക.

5 – നിങ്ങള്‍ നിങ്ങളായിരിക്കുക
മറ്റുള്ളവരെ സഹായിക്കാനുളള മനസ്സ് കാണിക്കുന്നവരെ എല്ലാവര്‍ക്കും ഇഷ്ടമാകും. അതുകൊണ്ടുതന്നെ അഹങ്കാരം മാറ്റിവെച്ച് ദയയും സഹാനുഭൂതിയുമുള്ള സാധാരണ വ്യക്തിത്വം പ്രകടമാക്കുക. മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നത് പരമാവധി ഒഴിവാക്കുക. എല്ലാത്തിലുമുപരി നിങ്ങള്‍ നിങ്ങളായിരിക്കുക.

6 – ബഹുമാനിക്കാന്‍ ശീലിക്കാം

ഒരു വ്യക്തി ചുറ്റുമുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നത് പ്രാധാന്യമുള്ള കാര്യമാണ്. പരസ്പര ബഹുമാനത്തോടെയുള്ള പെരുമാറ്റം ആരിലും ആകര്‍ഷണമുണ്ടാക്കും. അത് നല്ലൊരു വ്യക്തിത്വം, സ്വഭാവം എന്നിവ പ്രകടമാക്കും.

Comments: 0

Your email address will not be published. Required fields are marked with *