Flash News
ആദ്യ ഗാനം പുറത്തിറക്കി 'മേജർ'

ആദ്യ ഗാനം പുറത്തിറക്കി ‘മേജർ’

മേജർ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ‘പൊൻ മലരേ’ എന്ന് തുടങ്ങുന്ന മെലഡി സോങ്ങാണ് പുറത്ത് വിട്ടത്. ശ്രീചരൺ പക്കാലയാണ് പാട്ടിന് സംഗീതമൊരുക്കിയിത്. സാം മാത്യു എ.ഡിയാണ് വരികളെഴുതിയത്. കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബിയോപിക് ആണ് മേജർ. 2008ലെ മുംബൈ ഭീകരാക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. യുവതാരം അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണൻ ആയി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശി കിരൺ ടിക്കയാണ്. 120 ദിവസമെടുത്താണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും മേജർ റിലീസിന് ഒരുങ്ങുകയാണ്. ശോഭിത ധൂലിപാല, സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. നടൻ മഹേഷ് ബാബുവിന്റെ പ്രൊഡക്ഷൻ ഹൗസായ ജി മഹേഷ് ബാബു എന്റർടൈൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷനൽ പ്രൊഡക്‌ഷൻസും ചേർന്നാണ് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ചിത്രമൊരുക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *