ആമസോണിൽ ആപ്പിൾ ഐഫോൺ 12 മിനിക്ക് 8000 രൂപ വിലക്കിഴിവ്

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 12 സീരിസിലെ വില കുറഞ്ഞ സ്മാർട്ട്ഫോണാണ് ഐഫോൺ 12 മിനി. സീരിസിലെ മറ്റ് സ്മാർട്ട്ഫോണുകളെ അപേക്ഷിച്ചാണ് വിലക്കുറവ് കണക്കാക്കുന്നത്. ഈ ഡിവൈസിന് 69,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 8000 രൂപയുടെ വിലക്കിഴിവിൽ സ്വന്തമാക്കാം. 64 ജിബി സ്റ്റോറേജുള്ള ബേസ് മോഡലിനാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്. ആമസോണിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുളളു.

ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന്റെ 64 ജിബി മോഡലിന് നേരത്തെ 69,900 രൂപയായിരുന്നു വില. ഇപ്പോൾ ആമസോണിൽ പ്രഖ്യാപിച്ചിട്ടുള്ള ഓഫറിലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് 61,900 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഓഫര്‍ ഇന്ന് രാത്രി 12 മണി വരെ മാത്രമേ ലഭിക്കുകയുള്ളു എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 67,900 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ആമസോണിൽ ലഭിക്കുന്ന 8000 രൂപ ഡിസ്കൗണ്ടിന് പുറമേ, പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 11,000 രൂപ വരെ വിലക്കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും.

Comments: 0

Your email address will not be published. Required fields are marked with *