ആരാധകരെ വിസ്മയിപ്പിച്ച് ധോണിയുടെ പുതിയ ലുക്ക്

സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ല മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. എന്നാല്‍ ആരാധകര്‍ ഏറെയുണ്ട് താനും. ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ താരത്തിന്റെ ഒരോ നീക്കവും നിരീക്ഷിച്ച് നടക്കുന്ന ആരാധകരെ ഇപ്പോള്‍ അതിശയിപ്പിച്ചിരിക്കുകയാണ് ധോണിയുടെ ഏറ്റവും പുതിയ ചിത്രം. മകള്‍ സിവയ്‌ക്കൊപ്പം താരം കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍.

ധോണിയുടെ മീശയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. അതും കൊമ്പന്‍ മീശ. ഈ രീതിയില്‍ ക്യാപ്റ്റന്‍ കൂളിനെ കാണുന്നതു തന്നെ അപൂര്‍വ്വമാണ്. കുടുംബത്തിനൊപ്പം ഒഴിവുകാലം ചെലവഴിക്കുകയാണിപ്പോള്‍ ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ‘കണ്ണാന കണ്ണേ..’ എന്ന അടിക്കുറിപ്പോടു കൂടിയാണ് പങ്കുവെച്ചിരിക്കുന്നത്.

ധോണിയുടെ പുതിയ ലുക്ക് ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണ്‍ അഭിനയിച്ച സിങ്കം എന്ന സിനിമയിലെ കഥാപാത്രത്തോട് സാമ്യമുണ്ടെന്നാണ് ഒരു ആരാധകന്റെ കമന്റ്. കൂടുതല്‍ ആളുകളുടെ കമന്റുകളിലും മീശയാണ് താരം. ഒഴിവുകാലത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോയും മകള്‍ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണുള്ളത്.

Comments: 0

Your email address will not be published. Required fields are marked with *