ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല ; നെയ്യില്‍ സൗന്ദര്യഗുണങ്ങളും ഏറെ

മിക്ക വീടുകളിലും നെയ്യ് ഉണ്ടാകും. നിരവധിയാണ് നെയ്യുടെ ആരോഗ്യ ഗുണങ്ങളും. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ ഗുണങ്ങളും നെയ്യിനുണ്ട്. നെയ്യ് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളുടെ ഭംഗി വര്‍ദ്ധിപ്പിക്കും. ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതിനും മികച്ച ഒരു പ്രതിവിധിയാണ് നെയ്യ്.

ചര്‍മ്മ സംരക്ഷണത്തിലും നെയ്യ് പ്രയോജനപ്പെടുത്താവുന്നതാണ്. കടലമാവും അല്പം മഞ്ഞള്‍ പൊടിയും നെയ്യില്‍ ചേര്‍ത്ത് തയാറാക്കാവുന്ന മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതും മാര്‍ദ്ദവമുള്ളതുമാക്കി മാറ്റുന്നു. ചര്‍മ്മത്തിന് ഉണര്‍വ്വേകുന്നതിനും നെയ്യ് ഉപയോഗിച്ചുള്ള മാസ്‌കുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

തലമുടിയില്‍ കണ്ടീഷ്ണറായും നെയ്യ് ഉപയോഗിക്കാം. ഇതിനായി നെയ്യും ഒലിവ് ഓയിലും ചേര്‍ത്ത മിശ്രിതം തലമുടിയില്‍ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റുകള്‍ക്കു ശേഷം കഴുകി കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് തലമുടിയുടെ കരുത്തും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നു.

ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമായ നെയ്യ് ദഹനപ്രശ്‌നങ്ങള്‍ക്കും ഒരു ഉത്തമ പരിഹാരമാണ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് പാലില്‍ അല്‍പം നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് ദഹന സംബന്ധമായ അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇളം ചൂടുവെള്ളത്തില്‍ നെയ്യ് ചേര്‍ത്ത് മൂക്കില്‍ ചെറുതായി ഉറ്റിക്കുന്നത് മൂക്കടപ്പ് പോലെയുള്ള അസ്വസ്ഥകള്‍ ഇല്ലാതാക്കും.

Comments: 0

Your email address will not be published. Required fields are marked with *