ആര്‍ജിവിയും മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും വീണ്ടും ഒന്നിച്ചേക്കും ; പുതിയ ചിത്രം ഉടന്‍

സിനിമാ മേഖലയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രാം ഗോപാല്‍ വര്‍മ്മ വീണ്ടും ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനുമായി ഒന്നിക്കാന്‍ ഒരുങ്ങുകയാണ്. ‘സര്‍ക്കാര്‍’, ‘ആഗ്’, ‘റാന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഇതിനകം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ജിവി വര്‍ഷങ്ങളായി തയ്യാറാക്കി വെച്ചിരുന്ന തിരക്കഥയിലാണ് അമിതാഭ് ബച്ചന്‍ ഭാഗമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അമിതാഭ് ബച്ചനുമായി ആര്‍ജിവി കൂടിക്കാഴ്ച്ച നടത്തിയെന്നും ബച്ചന് കഥ ഇഷ്ടപ്പെട്ടു എന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ യഥാര്‍ത്ഥമാണെങ്കില്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Comments: 0

Your email address will not be published. Required fields are marked with *