ആറ് ദിവസങ്ങള്‍കൊണ്ട് പഠിച്ച ആയോധനകല പ്രകടനം പങ്കുവെച്ച് ലെന

ചലച്ചിത്രതാരം ലെനയ്ക്ക് ആരാധകര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് ലെന. പലപ്പോഴും സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ മറ്റ് പല വിശേഷങ്ങളും താരം പങ്കുവെക്കാറുമുണ്ട്. ലെന പങ്കുവെക്കുന്ന വീഡിയോകള്‍ പലതും ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്.

ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് ലെന. അടുത്തിടെ പഠിച്ചെടുത്ത ഒരു ആയോധന കലയാണ് താരം പങ്കുവെച്ചിരുന്നത്. തമിഴ്‌നാട്ടില്‍ ഏറെ പ്രചാരത്തിലുള്ള സിലമ്പം എന്ന ആയോധന കലയാണ് ലെന പഠിച്ചത്. അതും ആറ് ദിവസങ്ങള്‍ക്കൊണ്ട്.

മുളവടി ഉപയോഗിച്ച് നടത്തുന്ന ഒരു അഭ്യാസ പ്രകടനമാണ് സിലമ്പം. റിച്ച ദിര്‍ഷയാണ് സിലമ്പം ലെനയെ പഠിപ്പിച്ചത്. ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും പഠിക്കാന്‍ സാധിച്ചതിലുള്ള ത്രില്ലിലാണ് താനെന്നും ലെന വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.

വീഡിയോ കാണാം : https://www.instagram.com/reel/CQYoc2xJGCM/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *