ആലിംഗനം ജോലിക്ക് മണിക്കൂറിന് 7400 രൂപ വരുമാനം

ആലിം​ഗനം ഒരു ജോലിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? ഇല്ലെങ്കിൽ വിശ്വസിക്കണം. പ്രഫഷണൽ ആലിംഗനത്തിലൂടെ മണിക്കൂറിന് 7400 രൂപ വരെ വരുമാനം നേടുന്ന ഒരാളുണ്ട്. കീലി ഷൂപ്പ് എന്ന വനിത. കൂടുതൽ സ്നേഹിക്കപ്പെടുന്നുണ്ടെന്നും പരിപാലിക്കപ്പെടുന്നുണ്ടെന്നും മറ്റും ആളുകളിൽ തോന്നലുണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ആലിംഗനം.

‘ലൈംഗികമായി ഇതിൽ ഒന്നുമില്ല.’ വിചിത്രമായ ജോലി കോർപ്പറേറ്റ് രീതിയിൽ ചെയ്യുന്ന വനിതയുടെ വിശദീകരണം ഇങ്ങനെയാണ്. കൊവിഡ് മഹാമാരി കാലത്ത് മാനസിക സംഘർഷങ്ങളും ആളുകളുടെ ഉത്കണ്ഠയും കുറയ്ക്കുന്ന ആലിംഗനം കൂട്ടുകാർക്കിടയിൽ മാത്രമല്ല, പങ്കാളി, മാതാപിതാക്കൾ , ചുറ്റിലുമുള്ളവർ എന്നിവരിലേക്കും എത്തിക്കുകയാണ് ഈ പ്രഫഷണൽ കഡ്‍ലർ.

നിരവധി പേരാണ് ഈ രം​ഗത്ത് പ്രവർത്തിക്കുന്നത്. പ്രതിഫലമാകട്ടെ മണിക്കൂറുകൾക്കനുസരിച്ചും. ദിവസേന ഈ സേവനം പ്രയോജനപ്പെ‍ടുത്തുന്നവരുമുണ്ട്. ലൈംഗികമായി ദുരുപയോഗം ചെയ്യില്ലെന്ന നൂറ് ശതമാനം ഉറപ്പോടെയാണ് ഈ സേവനം നൽകുന്നത്. ഏഴു വർഷമായി ഈ രംഗത്ത് ഇവരുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *