ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാത്ത ബാങ്കുകള്‍ ഇവ

എടിഎം ഇടപാടുകൾക്കായി രാജ്യത്തെ മിക്ക ബാങ്കുകളും ചാർജ്ജുകള്‍ ഈടാക്കുന്നുണ്ട്. സൗജന്യ പരിധി കഴിഞ്ഞാൽ മറ്റ് ബാങ്കുകളുടെ എടിഎം ഇടപാടുകൾക്കായി നല്ലൊരു തുകയാണ് ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകൾ ഈടാക്കുന്നത്. ഇതിൽ നിന്നും വേറിട്ടു നിൽക്കുന്ന ചില ബാങ്കുകളുമുണ്ട് നമ്മുടെ രാജ്യത്ത്. ഇൻഡസ് ഇൻഡ് ബാങ്ക്, ഐഡിബിഐ ബാങ്ക്, സിറ്റി ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളാണ് അവ. പരിധിയില്ലാത്ത സൗജന്യ എടിഎം ഇടപാടുകളാണ് ഉപഭോക്താക്കൾക്കായി ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്.

സ്വന്തം എടിഎമ്മുകളിൽ നിന്നും എത്ര ഇടപാടുകള്‍ വേണമെങ്കിലും ഐ‌ഡി‌ബി‌ഐ ബാങ്ക് ഉപയോക്താക്കൾക്ക് സൗജന്യമായി നടത്താനാകും. രാജ്യത്തിലെ ഏത് ബാങ്ക് എടിഎമ്മിൽനിന്നും പണമിടപാടുകൾ സൗജന്യമായി നടത്താനുള്ള സൗകര്യമാണ് ഇൻഡസ് ഇൻഡ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. സിറ്റി ബാങ്കും ഇത്തരത്തിലുള്ളൊരു പദ്ധതിക്കാണ് ഇപ്പോള്‍ തുടക്കമിടുന്നത്.

ഓഗസ്റ്റ് ഒന്ന് മുതൽ രാജ്യത്ത് എടിഎം ഇടപാടുകളുടെ നിരക്ക് വീണ്ടും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ബാങ്കുകളുടെ ഓഫർ വീണ്ടും ശ്രദ്ധേയമാകുന്നത്. എടിഎമ്മിലൂടെയുള്ള സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകളുടെ ഇന്റർചേഞ്ച് ഫീസ് 15 രൂപയിൽ നിന്നും 17 രൂപയായി ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ. പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള ഇടപാടുകൾക്ക് 21 രൂപയാണ് ചാർജ്.

Comments: 0

Your email address will not be published. Required fields are marked with *