ഇതാണ് കൊറിയക്കാരുടെ ആ സൗന്ദര്യ രഹസ്യം

സൗന്ദര്യത്തിന്റെ കാര്യത്തില്‍ കൊറിയക്കാരെ വെല്ലണമെങ്കില്‍ അല്പം പാടു പെടും. കാരണം അത്രയ്ക്കും ശ്രദ്ധിക്കുന്നുണ്ട് അവര്‍ സൗന്ദര്യകാര്യങ്ങളില്‍. എന്നാല്‍ കൊറിയക്കാര്‍ പിന്‍തുടരുന്ന സൗന്ദര്യ സംരക്ഷണം ഇന്ന് മറ്റ് പല രാജ്യക്കാരും ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ കൊറിയക്കാര്‍ എന്തെല്ലാം കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്നു നോക്കാം.

ചര്‍മ്മം വൃത്തിയായി സൂക്ഷിക്കാന്‍ കൊറിയക്കാര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. ഇതിനായി ക്ലെന്‍സര്‍ ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിന്റെ രീതിക്ക് അനുസരിച്ചുള്ള ക്ലെന്‍സറുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. വൃത്തിയാക്കിയ ചര്‍മ്മത്തെ ടോണ്‍ ചെയ്യുകയും വേണം. ചര്‍മ്മത്തിലെ പിഎച്ച് ലെവല്‍ കൃത്യമാക്കാന്‍ ടോണറുകള്‍ സഹായിക്കുന്നു.

ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ ലോഷനുകളും ക്രീമുകളും ഉപയോഗിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ചുള്ള സിറവും കൊറിയക്കാര്‍ ഉപയോഗിക്കാറുണ്ട്. പുറത്തിറങ്ങുന്നതിനു മുന്‍പ് ഇവര്‍ കൃത്യമായി മോയിസ്ച്യൊറൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

Comments: 0

Your email address will not be published. Required fields are marked with *