Flash News

ഇത് ഒറിജിനൽ ആണേ…; കു​രി​ശു​യു​ദ്ധ​ത്തിലെ വാൾ, പഴക്കം 900 വ​ർ​ഷം!

കു​രി​ശു​യു​ദ്ധത്തിലെ പോ​രാ​ളി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന വാൾ ഇ​സ്ര​യേ​ലി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്തുനിന്നും ക​ണ്ടെ​ടു​ത്തു. 900 വ​ർ​ഷമാണ് ഈ വാളിന്റെ പഴക്കം. നിലവിലെ സാഹചര്യത്തിൽ കേട്ടൽ വിശ്വസിക്കാൻ പറ്റാത്ത കാര്യമാണെങ്കിലും നടന്നത് കേരളത്തിൽ അല്ലാത്തതുകൊണ്ട് ധൈര്യമായി വിശ്വസിക്കാം. ഷ്‌​ലോ​മി കാ​റ്റ്സി​ൻ എ​ന്ന മു​ങ്ങ​ൽ​വി​ദ​ഗ്ധ​നാ​ണു കാ​ർ​മ​ൽ തീ​ര​ത്തു​നി​ന്ന് ഈ വാൾ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു മീ​റ്റ​ർ നീ​ള​മു​ള്ള വാ​ളി​ൽ ക​ക്കയും മ​റ്റും പൊ​തി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തു നീ​ക്കം ചെ​യ്തു വി​ശ​ദമാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം പ്ര​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​മെ​ന്ന് ഇ​സ്രേ​ലി പു​രാ​വ​സ്തു അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ജ​റൂസ​ലെ​മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നാ​യി യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ 1095ൽ ​ആ​രം​ഭി​ച്ച കു​രി​ശു​യു​ദ്ധം നൂ​റ്റാ​ണ്ടു​ക​ളാണു നീ​ണ്ടത്.

Comments: 0

Your email address will not be published. Required fields are marked with *