ഇത് ബ്രേക്ക് ഡാന്‍സിനെ പ്രണയിച്ച കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥ

ബ്രേക്ക് ഡാന്‍സിനെ ഇഷ്ടപ്പെടുന്നവര്‍ കേരളത്തിലും ഏറെയുണ്ട്. അവരുടെ കഥ പറയുന്ന പുതിയ സിനിമ ഒരുങ്ങുന്നു. മൂണ്‍വാക്ക് എന്നാണ് ചിത്രത്തിന്റെ പേര്. ‘അതൊരു ഞെരിപ്പ് കാലം’ എന്ന ടാഗ് ലൈനും പേരിനൊപ്പം നല്‍കിയിരിക്കുന്നു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയാണ് ‘മൂണ്‍വാക്ക്’. എ കെ വിനോദാണ് ‘മൂണ്‍വാക്ക്’ സംവിധാനം ചെയ്യുന്നത്. 134 പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഫയര്‍വുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ജസ്‌നി അഹമ്മദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എ കെ വിനോദ്, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Comments: 0

Your email address will not be published. Required fields are marked with *