ഇന്ത്യയില്‍ പുതിയ ഇനം പറക്കും അണ്ണാനുകളെ കണ്ടെത്തി ഗവേഷകര്‍

ജന്തുലോകത്ത് കൗതുകമായിരിക്കുകയാണ് പുതിയ ഇനത്തില്‍പ്പെട്ട പറക്കും അണ്ണാനുകള്‍. ഹിമാലയത്തിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നുമാണ് അപൂര്‍വ്വമായ ഈ അണ്ണാനുകളെ ഗവേഷകര്‍ കണ്ടെത്തിയത്. പറക്കും അണ്ണാനുകളില്‍പ്പെട്ടതാണ് പുതിയതായി കണ്ടെത്തിയ കമ്പിളിരോമക്കാരന്മാരായ അണ്ണാനുകള്‍. വൂളി ഫ്ലൈയിംഗ് സ്ക്വിരല്‍ (Woolly Flying Squirrel) എന്നാണ് ഇവ അറിയപ്പെടുന്നത്. അണ്ണാനുകളിലെ മറ്റൊരു വിഭാഗമാണ് പറക്കും അണ്ണാനുകള്‍.

ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗങ്ങളിലാണ് കമ്പിളിരോമക്കാരന്മാരായ പറക്കും അണ്ണാനുകള്‍ ഉള്ളതെന്ന് ഗവേഷകര്‍ പറയുന്നു. പുതിയതായി കണ്ടെത്തിയ പറക്കും അണ്ണാനുകള്‍ ടിബറ്റന്‍ വൂളി ഫ്‌ളൈയിങ് സ്‌ക്വിരല്‍, യുനാന്‍ വൂളി ഫ്‌ളൈയിങ് സ്‌ക്വിരല്‍ എന്നീ ഇനങ്ങളില്‍ പെട്ടവയാണ്.

സാധാരണയായി ഏറെ ഉയരത്തിലാണ് പറക്കും അണ്ണാനുകളെ കണ്ടുവരാറുള്ളത്. മനുഷ്യര്‍ക്ക് പോലും എത്തിപ്പെടാന്‍ സാധിക്കാത്ത അത്ര ഉയരത്തിലാണ് ഇവരുടെ വാസം. ശത്രുക്കളില്‍ നിന്നും രക്ഷ നേടാനും ഈ ഉയരത്തിലുള്ള വാസം അവയെ സഹായിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *