Flash News

ഇന്ത്യയിൽ ഓമിക്രോൺ? കർണാടകയിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ഫലം ഇന്നറിയാം

കർണാടകയിൽ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് കോവിഡ് വകഭേദം ഒമിക്രോണാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉടനുണ്ടാകും. ഐസിഎംആർ വിശദമായ പരിശോധന തുടരുകയാണ്. 20-ാം തിയ്യതി ബംഗലൂരുവിൽ എത്തിയ 63 വയസുകാരനെ ബാധിച്ചിട്ടുള്ളത് ഇതുവരെ രാജ്യത്ത് കാണാത്ത വകഭേദമാണെന്ന് കർണാടക ആരോഗ്യവകുപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു.

24 ന് ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈ താനെയിലെത്തി കോവിഡ് പോസ്റ്റീവ് ആയ 32 വയസുകാരന്റെ ജനിതക ശ്രേണീകരണ ഫലവും വരാനുണ്ട്. അതേസമയം ഡൽഹിയിലെ സാഹചര്യം വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

Comments: 0

Your email address will not be published. Required fields are marked with *