Flash News

‘ഇന്ത്യയുടെ തീരാനഷ്ടം’; ബിപിന്‍ റാവത്തിന്റെ വിയോ​ഗത്തില്‍ അനുശോചിച്ച് മോഹൻലാൽ

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. ഇന്ത്യയുടെ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽക്കൂട്ടാണ് എന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അസാമാന്യ പ്രതിഭയുമായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് ഇന്ത്യക്ക് നഷ്ടമായത്. സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെയും കുടുംബത്തിന്റെയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടെയും നികത്താനാവാത്ത നഷ്ടത്തിൽ അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽക്കൂട്ടാണ്. ഈ മഹാനായ സൈനികന്റെയും ഭാര്യയുടെയും മറ്റ് സൈനികരുടെയും വേർപാടിന്റെ വേദന പങ്കിടുവാൻ ഞാനും എന്റെ കുടുംബവും രാജ്യത്തോടൊപ്പം ചേരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും അടുത്തവർക്കും ഹൃദയം നിറഞ്ഞ അനുശോചനം, മോഹൻലാൽ കുറിച്ചു.

Comments: 0

Your email address will not be published. Required fields are marked with *