ഇലക്ട്രിക്ക് കാറുകള്‍ക്ക് സൂപ്പര്‍ ചാര്‍ജ്ജിങ് സ്റ്റേഷനൊരുക്കി ടെസ്ല

ഇലക്ട്രിക്ക് കാറുകൾക്കായി ഏറ്റവും വലിയ സൂപ്പർ ചാർജ്ജിങ് സ്റ്റേഷനുകള്‍ ഒരുക്കുകയാണ് വൻകിട ഇലക്ട്രിക്ക് കാർ നിർമ്മാതാക്കളായ ടെസ്‌ല. ചൈനയുടെ 5000 കിലോമീറ്റർ നീളമുള്ള സിൽക്ക് റോഡിലായി 27 സൂപ്പർചാർജ്ജിങ് സ്റ്റേഷനുകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും ദൈർഘ്യമേറിയ സൂപ്പർചാർജ്ജര്‍ റൂട്ടുകൂടിയാണ് ചൈനയിൽ സ്ഥാപിച്ചിരിക്കുന്ന ഈ സ്റ്റേഷനുകള്‍ എന്നാണ് കമ്പനി പറയുന്നത്. 27 ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത് 5,000 കിലോമീറ്ററിനുള്ളിലാണ്.

കിഴക്കൻ ചൈനയിൽ നിന്നുള്ള ഒൻപത് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് ചാർജ്ജിങ് സ്റ്റേഷനുകൾ നിർമിച്ചിരിക്കുന്നത്. പ്രധാന ടൂറിസ്റ്റ് നഗരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങൾ നേരിടുന്ന പ്രശ്നം മതിയായ ചാർജ്ജിങ് സ്റ്റേഷനുകളില്ല എന്നതാണ്. ഇതിന് പരിഹാരം കാണാനാണ് ടെസ്‍ല ശ്രമിക്കുന്നത്.

ലോകത്തിലെ വലിയ ഇലക്ട്രിക് കാർ വിപണികളിലൊന്നാണ് ചൈന. ടെസ്‍ലയെ സംബന്ധിച്ചിടത്തോളം അതുകൊണ്ടുതന്നെ ചൈന പ്രധാനവുമാണ്. യുഎസ് ആസ്ഥാനമായുള്ള ടെസ്‍ലയുടെ പ്രധാന വിപണികളിൽ ഒന്നാണിവിടം. മെയിൽ 33,000 ‘മെയ്ഡ് ഇൻ ചൈന’ ഇലക്ട്രിക്ക് കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചിരിക്കുന്നത്. ഷാങ്ഹായിയിൽ കമ്പനിക്ക് ഒരു ഫാക്ടറിയുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *