ഇവനെ തൊടരുതേ.. സ്പര്‍ശിച്ചാല്‍ ജീവന്‍ എടുക്കുന്ന കൂണ്‍

സ്പര്‍ശനത്തിലൂടെ നമ്മുടെ ജീവന്‍ വരെ അപഹരിക്കാന്‍ കഴിയുന്ന സസ്യങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ കാണപ്പെടുന്ന കൂണ്‍ അപകടകരവും വിഷമുള്ളതുമാണ്. ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലും ഈ പ്രത്യേക തരം കൂണ്‍ കാണപ്പെടുന്നു.

നമ്മള്‍ സാധാരണയായി കാണുന്ന വെള്ളനിറത്തിലുള്ള കൂണ്‍ അല്ല ഇത്. ചുവപ്പ്‌ നിറത്തിലാണ് ഇത് കാണപ്പെടുന്നത്. ശാസ്ത്രജ്ഞര്‍ പറയുന്നത് ഈ കൂണില്‍ വിഷാംശം ഉള്ളതിനാല്‍ ഇത് കഴിക്കുന്നതിലൂടെ നമ്മുടെ അവയവങ്ങള്‍ തകരാറിലാവുകയും, തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുകയും, ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ്.

ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച് ചര്‍മ്മത്തിലൂടെ വിഷം ആഗിരണം ചെയ്യുന്ന ഒരേയൊരു കൂണ്‍ ഫംഗസാണിത്. പോഡോസ്ട്രോമ കോർനു-ഡാമ (Podostroma cornu-damae) എന്നറിയപ്പെടുന്ന ഈ വിഷ കൂണ്‍ 1895ലാണ് ചൈനയിൽ ആദ്യമായി കണ്ടെത്തിയത്.

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്തോനേഷ്യ, ന്യൂ പപ്പുവ ഗ്വിനിയ എന്നിവിടങ്ങളിലും ഈ തരം കൂണ്‍ കണ്ടതായി പറയപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയിൽ ഈ കൂൺ അധികം കാണാന്‍ ഇല്ലെന്ന് ഡോ. ബാരറ്റ് പറഞ്ഞു. അതുകൊണ്ടാണ് ഈ വിഷ കൂണ്‍ ഇതുവരെ ആരും അറിയാത്തത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഓസ്‌ട്രേലിയയിൽ 20ലധികം ഇനം ഫംഗസുകൾ നിറഞ്ഞ കൂണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Comments: 0

Your email address will not be published. Required fields are marked with *