Flash News

‘ഇവിടെ വിദ്യാഭ്യാസ യോഗ്യതകൾക്കൊന്നും സ്ഥാനമില്ല’; അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ യോഗ്യതകൾക്കൊന്നും ഇക്കാലത്ത് വിലയില്ലെന്ന് അഫ്ഗാനിസ്ഥാൻ്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോൽവി നൂറുള്ള. ഹൈ സ്കൂൾ ബിരുദം പോലും ഇല്ലാത്ത മൗലവിമാരാണ് ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ വിദ്യാഭ്യാസ യോഗ്യതകൾക്കൊന്നും സ്ഥാനമില്ലെന്നും താലിബാൻ ഭരണകൂടത്തിൻ്റെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

“പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ ഇന്ന് വിലയില്ല. മൗലവിമാരും താലിബാനുമാണ് ഇന്ന് അധികാരത്തിൽ. അവർക്ക് പിഎച്ച്ഡിയോ എംഎയോ ഹൈസ്കൂൾ ബിരുദമോ പോലും ഇല്ല. പക്ഷേ, മഹദ് വ്യക്തിത്വങ്ങളാണ്.”- ഷെയ്ഖ് നൂറുള്ള വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് നൂറുള്ളയുടെ വിശദീകരണം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *