ഇ​ന്ത്യ​യെ വെ​ട്ടി​മു​റി​ച്ച് ട്വി​റ്റ​ർ ഭൂ​പ​ടം; ജ​മ്മു കാശ്മീ​രും ല​ഡാ​ക്കും വെ​വ്വേ​റെ രാ​ജ്യ​ങ്ങ​ൾ; സർക്കാർ കടുത്ത നടപടി സ്വീകരിച്ചേക്കും

ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം തെറ്റായ രീതിയിൽ ചി​ത്രീ​ക​രി​ച്ച് ട്വി​റ്റ​ർ. ജ​മ്മു കാശ്മീ​​ർ, ല​ഡാ​ക്ക് എ​ന്നി​വ പ്ര​ത്യേ​ക രാ​ജ്യ​ങ്ങ​ളാ​യാ​ണ് ട്വി​റ്റ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മെ​ക്രോ ബ്ലോ​ഗിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ലെ ക​രി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന ഭൂ​പ​ട​ത്തി​ലാ​ണ് വി​വാ​ദ ചി​ത്രീ​ക​ര​ണ​വു​മാ​യി ട്വി​റ്റ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ട്വി​റ്റ​റു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യ​ല്ല ട്വി​റ്റ​ര്‍ ഇ​ന്ത്യ​യു​ടെ വി​ക​ല​മാ​യ ഭൂ​പ​ടം കാ​ണി​ക്കു​ന്ന​ത്. ജ​മ്മു കാ​ശ്മീ​രി​ലെ ലേ ​പ്ര​ദേ​ശം ട്വി​റ്റ​ര്‍ നേ​ര​ത്തേ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് ചൈ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ്. ഇ​തി​നെ​തി​രേ കേ​ന്ദ്രം ക​ടു​ത്ത എ​തി​ർ​പ്പ് അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Comments: 0

Your email address will not be published. Required fields are marked with *