ഈ അച്ഛൻ അരയന്നവും കുഞ്ഞുങ്ങളും നിങ്ങളുടെ കണ്ണ് നിറയിക്കും

ഒരു അച്ഛൻ അരയന്നം കുഞ്ഞുങ്ങളെ ചിറകുകൾക്കിടയിലേറ്റി നീന്തുന്ന ചിത്രങ്ങൾ ഇന്റർനെറ്റിനെ വൈകാരികമാക്കുകയാണ്. ഫോട്ടോഗ്രാഫർ മാത്യു റൈഫ്മാൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും കഥയും സോഷ്യൽ മീഡിയയുടെ കണ്ണ് നിറയിക്കുകയാണ്.

ചിത്രത്തിൽ മൂന്ന് കുഞ്ഞുങ്ങൾ അവരുടെ പിതാവിന്റെ ചിറകുകൾക്കിടയിൽ ഒളിച്ചിരിക്കുന്നതായി കാണാം. നാലാമത്തേത് പിന്നിലായി നിന്തുന്നുമുണ്ട്.

‘ഏതോ കാരണത്താൽ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഏതാനും ദിവസങ്ങൾക്കു ശേഷം അമ്മ അരയന്നം മരിച്ചു. കുഞ്ഞുങ്ങളിൽ ഒരാൾ മുങ്ങിമരിച്ചു. മറ്റൊരാളെ മൃഗസംരക്ഷണ വകുപ്പ് രക്ഷിച്ചു. ബാക്കി നാല് അരയന്ന കുഞ്ഞുങ്ങളെയും അച്ഛൻ നോക്കുന്നു. ഇന്ന് ഒടുവിൽ എനിക്ക് അവരുടെ ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചു, ശേഷിക്കുന്ന നാല് കുഞ്ഞുങ്ങളിൽ മൂന്നെണ്ണം അച്ഛന്റെ പുറത്തിരുന്ന് സവാരി നടത്തുന്നു. നാലാമത്തേത് പുറകിൽ നീന്തുന്നുണ്ട്.’ മാത്യു റൈഫ്മാൻ കുറിച്ചു.

Comments: 0

Your email address will not be published. Required fields are marked with *