ഈ തലമുറയുടെ വിധി ; സമപ്രായക്കാർക്കൊപ്പം കളിക്കേണ്ട സമയത്ത് മൊബൈലിന് മുന്നിൽ ഇരിക്കേണ്ട അവസ്ഥയാണെന്ന് ജിഷിൻ

മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹനും ഭാര്യ വരദയും അവരുടെ മകനും പ്രേക്ഷകർക്ക് സുപരിചിതരാണ്. സീരിയൽ തിരക്കുകൾക്കിടയിലും കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ജിഷിൻ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മകൻ ജിയാനെ കുറിച്ചുള്ള രസകരമായ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്.

വീണ്ടും മകന്റെ ഓൺലൈൻ ക്ലാസ് ആരംഭിച്ചതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോൾ ജിഷിൻ പങ്കുവെക്കുന്നത്. വിദ്യാരംഭം കുറിച്ച് ഓൺലൈൻ ക്ലാസ്സിലേക്ക് മകൻ പ്രവേശിച്ചതിനെ കുറിച്ച് മാത്രമല്ല, തന്നെ എഴുത്തിന് ഇരുത്തിയപ്പോൾ നടന്ന സംഭവബഹുലമായ കാര്യങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തി.

ജിഷിൻ മോഹന്റെ കുറിപ്പ് ഇങ്ങനെ :

‘വിദ്യാരംഭം. എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓൺലൈൻ ക്ലാസ് ഇന്ന് ആരംഭിച്ചു. ഈ തലമുറയുടെ വിധി! സ്‌കൂളിൽ സമപ്രായക്കാർക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തിൽ മൊബൈലിനു മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ.. ഇത് കാണുമ്പോൾ എനിക്ക് എന്റെ വിദ്യാരംഭത്തെ കുറിച്ച് അമ്മ പറഞ്ഞ കഥ ഓർമ്മ വരുന്നു. അന്ന് നമ്മുടെ ഗ്രാമത്തിൽ എടേത്ത് നാരായണേട്ടന്‍ എന്ന് പറയുന്ന തലമുതിര്‍ന്ന കാരണവർ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്.

എന്റെ കൈ പിടിച്ച് അരിയിൽ എഴുതിക്കാൻ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാവുകയായിരുന്നു. കൈ കുതറിച്ച് ‘എഴുതൂല’ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരൻ ജിഷിനെ അവർ ഇപ്പോഴും ഓർക്കുന്നു. ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Note : ‘അച്ഛനെപ്പോലെ ആകരുതേ, മോനെ’ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.’

Comments: 0

Your email address will not be published. Required fields are marked with *