ഈ ബസില്‍ അച്ഛന്‍ ഡ്രൈവര്‍ ; അമ്മയും മകളും ജീവനക്കാര്‍

കൊവിഡ് എന്ന മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും വേറിട്ട രീതിയില്‍ കരകയറാനുള്ള ശ്രമത്തിലാണ് ഒരു കുടുംബം. കോട്ടയം പതിനാറില്‍ചിറ – മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്‍ച്ച എന്ന ബസിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഈ ബസ് ഓടിക്കുന്നത് ടി എസ് സുനില്‍ ആണ്. അദ്ദേഹമാണ് ബസിന്റെ ഉടമയും.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണില്‍ ബസിലെ മറ്റ് ജീവനക്കാര്‍ പിരിഞ്ഞുപോയി. സര്‍വീസ് നിര്‍ത്തേണ്ടി വന്നതോടെ ഏറെ ദുരിതത്തിലായി. പിന്നീട് ബസ് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ഉടമ തന്നെ ഡ്രൈവറും കണ്ടക്ടറുമായി. അങ്ങനെയിരിക്കെയാണ് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങുന്നത്. ബസ് വീണ്ടും ലോക്ക്ഡൗണിലായി.

എന്നാല്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞതോടെ ബസ് പുറത്തിറക്കാതെ നിവര്‍ത്തിയില്ലെന്നായി സുനിലിന്. അതോടെ കണ്ടക്ടറായി സുനിലിന്റെ ഭാര്യയും ചെക്കറായി മകളും ബസിലെത്തി. ആദ്യം മടിച്ചെങ്കിലും ജീവിത പ്രാരാബ്ദങ്ങള്‍ ഓര്‍ത്തപ്പോള്‍ ഭാര്യയും മകളും സുനിലിനൊപ്പം ചേര്‍ന്നു. 22 വര്‍ഷത്തോളമായി സര്‍വീസ് നടത്തുന്ന ബസാണ് ആര്‍ച്ച.

Comments: 0

Your email address will not be published. Required fields are marked with *