ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചു; കെ.ബി.ഗണേഷ് കുമാറിനും സരിത എസ്.നായര്‍ക്കുമെതിരെ കോടതി കേസെടുത്തു

ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചെന്ന ഹര്‍ജിയില്‍ കെ.ബി.ഗണേഷ് കുമാറിനും സരിത എസ്.നായര്‍ക്കുമെതിരെ കോടതി കേസെടുത്തു. കൊട്ടരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇരുവര്‍ക്കും സമന്‍സ് അയക്കാന്‍ ഉത്തരവിട്ടു. സോളാര്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സരിതയുടെതെന്ന പേരില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്നും ഗണേഷ്‌കുമാറിന്റെ അറിവോടുകൂടിയാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്. കൊല്ലം ജില്ല മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുധീര്‍ ജേക്കബ് 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സമന്‍സ് അയക്കാന്‍ നിര്‍ദ്ദേശിച്ചത്.

പത്തനംതിട്ട ജയിലില്‍ നിന്ന് സരിത എഴുതിയതെന്ന പേരില്‍ കമ്മീഷനുമിന്നില്‍ ഹജരാക്കിയ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായതായും. ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രദീപ്, ശരണ്യ മനോജ് എന്നിവരുടെ ഗൂഢാലോചനയോടെയാണ് കത്തില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *