Flash News
'ഉള്ളംകാലും ഇടുപ്പും പൊള്ളിച്ചു', അഞ്ചുവയസുകാരനോട് പെറ്റമ്മയുടെ ക്രൂരത

‘ഉള്ളംകാലും ഇടുപ്പും പൊള്ളിച്ചു’, അഞ്ചുവയസുകാരനോട് പെറ്റമ്മയുടെ ക്രൂരത

ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് ശിക്ഷ. അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ ശരീരത്തിലെ തീപ്പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് വിദഗ്ധ ചികിത്സക്ക് വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിലേറ്റ പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ചികിത്സിച്ച ഡോക്ടറും സ്ഥിരീകരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *