Flash News
ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ഗൗതം ഗംഭീറും സുനിൽ ഗവാസ്കറുമാണ് താരത്തിനെതിരെ രംഗത്തെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ മോശം ഷോട്ട് കളിച്ച് പുറത്തായതാണ് വിമർശനത്തിന് ഇടയാക്കിയത്. ക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ റൺസൊന്നും എടുക്കാതെ പന്ത് പുറത്തായിരുന്നു. റബാഡയെ ബൗണ്ടറിയ്ക്ക് പുറത്തേക്ക് പറത്താനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. ഏകദിനത്തിലാണ് ഇങ്ങനെയൊരു ഷോട്ട് കളിച്ചിരുന്നെങ്കിൽ ഇത്രയും വിമർശനം ഉണ്ടാവില്ലായിരുന്നു. ടെസ്റ്റിൽ ഇങ്ങനൊരു ഷോർട് കളിച്ചത് വിഡ്ഢിത്തമാണെന്നും ഗംഭീർ പറഞ്ഞു. കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം എന്നാണ് ഗാവസ്‌കരുടെ പ്രതികരണം. പുതിയ രണ്ട് ബാറ്റ്‌സ്മാന്മാർ ക്രീസിൽ നിൽക്കുമ്പോഴാണ് ഇങ്ങനയൊരു ഷോട്ട് കളിച്ചതെങ്കിൽ ഒന്നും പറയാനുണ്ടാവില്ലായിരുന്നു. സ്വന്തം ശൈലിയാണെന്നു പറയരുതെന്നും ഗവാസ്കർ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *