എംഐ 11 ലൈറ്റ് വില്പനക്ക് ; 3000 രൂപ വരെ ഡിസ്ക്കൗണ്ട്

ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷഓമി. ഷഓമി ഇതാ തങ്ങളുടെ പ്രീമിയം ശ്രേണിയായ എംഐ 11 ലൈറ്റ് സ്മാർട്ട്ഫോൺ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള സ്മാർട്ട്ഫോണായ എംഐ 11 ലൈറ്റ് 4ജി പതിപ്പാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. 5ജി പതിപ്പിന് ആവശ്യക്കാരുണ്ടെങ്കിൽ എംഐ 11 ലൈറ്റ് 5ജി ഇന്ത്യയില്‍ എത്തിക്കുമെന്നാണ് ഷഓമി ഇന്ത്യ മേധാവിയായ മനു കുമാർ ജെയിൻ വ്യക്തമാക്കിയിരിക്കുന്നത്.

6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 23,999 രൂപ എന്നീ നിരക്കിലാണ് വില. ജൂൺ 25ന് പ്രീ ബുക്കിങ് ആരംഭിച്ച് 28 മുതലാകും എംഐ 11 ലൈറ്റിന്റെ വില്പന ആരംഭിക്കുക. പ്രീ ഓർഡർ ചെയ്യുന്നവർക്ക് ഡിസ്‌ക്കൗണ്ടില്‍ എംഐ 11 ലൈറ്റ് വാങ്ങാവുന്നതാണ്. കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എംഐ 11 ലൈറ്റ് വാങ്ങുമ്പോൾ 1500 രൂപ ക്യാഷ്ബാക്ക് ആയും ലഭിക്കും.

ജാസ് ബ്ലൂ, ടസ്കാനി കോറൽ, വിനൈൽ ബ്ലാക്ക് തുടങ്ങി മൂന്ന് നിറങ്ങളിലാണ് എംഐ 11 ലൈറ്റ് വില്പനക്ക് എത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണ് ഇത് എന്നാണ് ഷഓമിയുടെ വാദം. ഹാൻഡ്സെറ്റിന്റെ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2400 പിക്‌സൽ) അമോലെഡ് 10 – ബിറ്റ് ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോയും 90Hz വരെ റിഫ്രഷ് റേറ്റുമുണ്ട്. 240Hz ടച്ച് സാംപ്ലിങ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടെക്ഷന്‍ എന്നിവയാണ് മറ്റ് സവിശേഷതകൾ. അഡ്രിനോ 618 ജിപിയു, 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC ആണ് പ്രോസസ്സർ. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എംഐ 11 ലൈറ്റിന് ഉള്ളത്.

Comments: 0

Your email address will not be published. Required fields are marked with *