എം – യോഗ ആപ്പ് ; പ്രധാനമന്ത്രി പ്രഖ്യാപിച്ച പുത്തന്‍ ആപ്പ് ഇതാണ്

അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഒരു ആപ്പ് പ്രഖ്യാപിച്ചിരുന്നു. വിവിധ ഭാഷകളിൽ ലഭ്യമാകുന്ന ആപ്പ് ലോകത്തെവിടെ വെച്ചും പ്രയോജപ്പെടുത്താനാകും. നിരവധി യോഗ പരിശീലന വിഡിയോകൾ ചേർത്താണ് എം – യോഗ എന്ന പേരിൽ ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണിത്. ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്റെയും സംയോജനത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ആപ്പെ’ന്നും ‘ഒരു ലോകം, ഒരു ആരോഗ്യം’ എന്ന മുദ്രാവാക്യം വിജയകരമാക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

12 മുതൽ 65 വയസ്സു വരെയുള്ളവർക്ക് എം – യോഗ ആപ്പ് ഉപയോഗിക്കാം. ഉപയോക്താക്കളിൽ നിന്ന് ഒരു സ്വകാര്യ ഡാറ്റയും ആപ്ലിക്കേഷൻ ശേഖരിക്കുന്നില്ല എന്നതാണ് പ്രത്യേകത. ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് ഭാഷകളിൽ ആപ്പ് ലഭ്യമാണ്. വൈകാതെ മറ്റ് യുഎൻ ഭാഷകളിലും ഇത് ലഭ്യമാകും. ലോകാരോഗ്യ സംഘടന, കേന്ദ്ര ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നി മന്ത്രാലയങ്ങൾ ചേർന്നാണ് എം – യോഗ ആപ്പ് ഒരുക്കിയിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്.

Comments: 0

Your email address will not be published. Required fields are marked with *