എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആസനം സോഫാസനമാണ് : ശശി തരൂര്‍

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഏഴാം പതിപ്പിൽ കോൺഗ്രസ് എംപി ശശി തരൂർ പങ്കുവെച്ച് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ജൂൺ 21ന് ട്വിറ്ററിലൂടെ തന്റെ പ്രിയപ്പെട്ട ആസനം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത് ആളുകളിൽ ചിരി പടർത്തുകയാണ്.

ഒരു സ്ത്രീ സോഫയിലിരുന്ന് പൂച്ചയ്‌ക്കൊപ്പം സംഗീതം കേൾക്കുന്ന ഗ്രാഫിക്സാണ് അദ്ദേഹം പങ്കുവെച്ചത്. ‘ഇവർ എനിക്ക് വേണ്ടി സംസാരിക്കുന്നു.’ ശശി തരൂർ കുറിച്ചു. പോസ്റ്റിനോട് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നര്‍മ്മം നിറഞ്ഞ പ്രവൃത്തിയെ ആസ്വദിക്കുകയാണ് സോഷ്യൽ മീഡിയ. അദ്ദേഹം മാത്രമല്ല ഭൂരിഭാഗം പേരും അങ്ങനെ തന്നെ ആണെന്ന് പലരും അഭിപ്രായപ്പെട്ടു.

പോസ്റ്റ് കാണാം : https://twitter.com/ShashiTharoor/status/1406888047778549768/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1406888454160478210%7Ctwgr%5E%7Ctwcon%5Es2_&ref_url=https%3A%2F%2Fd-40403200161279112734.ampproject.net%2F2106120107000%2Fframe.html

Comments: 0

Your email address will not be published. Required fields are marked with *