എസ്ബിഐയിൽ നിന്ന് ഈടില്ലാതെ ലോണ്‍ എടുക്കാം

കൊവിഡ് പ്രതിസന്ധി കാലത്ത് ഉപഭോക്താക്കളെ സഹായിക്കാനായി പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. എസ്ബിഐ കവച് പേഴ്സണൽ ലോൺ എന്നാണ് ഈ വായ്പാ പദ്ധതിയുടെ പേര്. സുരക്ഷിതമല്ലാത്ത വായ്പ ആയതിനാൽ കവചിന് ഈട് അവശ്യമില്ല. പ്രോസസ്സിങ് ഫീസ്, മുൻ‌കൂട്ടി അടയ്ക്കൽ അല്ലെങ്കിൽ പ്രീ-പേയ്മെന്റ് പിഴ എന്നിവയും ഇതിന് ഇല്ല. അടിയന്തര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇസിഎൽജിഎസ്) പ്രകാരമാണ് ഈ വായ്പ അനുവദിക്കുന്നത്. 25,000 മുതൽ 5 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പ ലഭിക്കുമെന്നതാണ് കവചിന്റെ സവിശേഷത.

8.5 ശതമാനമാണ് പ്രതിവർഷ പലിശയായി ഈ വായ്പാ പദ്ധതി ഈടാക്കുന്നത്. കൂടാതെ മൂന്ന് മാസത്തെ മൊറട്ടോറിയം ഉൾപ്പടെ 5 വർഷമാണ് വായ്പയുടെ കാലാവധി. ഇതിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. 57 ഇഎം‌ഐകളിൽ പലിശ ഉൾപ്പടെയാണ് തിരിച്ചടയ്ക്കേണ്ടത്. മൊറട്ടോറിയം കാലയളവിൽ ഈടാക്കുന്ന പലിശ തുകയും ഇതിൽ പെടും.

ശമ്പളം ലഭിക്കുന്നവര്‍, ശമ്പളം ലഭിക്കാത്തവർ, പെൻഷൻകാർ എന്നിവർക്ക് കൊവിഡ് വ്യക്തിഗത വായ്പ നേടാനുള്ള അർഹതയുണ്ട്. ഏപ്രിൽ ഒന്നിന് മുന്‍പോ അതിനു ശേഷമോ കൊവിഡ് ചികിത്സ തേടിയവരായിരിക്കണം അപേക്ഷിക്കേണ്ടത്. എസ്ബിഐ ബ്രാഞ്ച്, യോനോ ആപ്പ് എന്നിവ മുഖേനയാണ് കവച് വായ്പയ്ക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.

Comments: 0

Your email address will not be published. Required fields are marked with *