എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; ഈ നിബന്ധന പാലിക്കാൻ ജൂൺ 30 വരെ മാത്രം സമയം

ഇന്ത്യൻ പൊതുമേഖലാ ബാങ്കിങ് രംഗത്തെ അതികായൻ തന്നെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെമ്പാടും ശാഖകളുള്ള എസ്ബിഐയിലാണ് ഇന്ത്യക്കാരായ ഭൂരിഭാഗം പേരും അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. ഇടപാടുകൾ തടസ്സങ്ങള്‍ ഏതുമിലാതെ ജൂൺ 30ന് ശേഷവും നടക്കുമെന്ന് ഉറപ്പാക്കാൻ ഒരു നിബന്ധന പാലിച്ചിരിക്കണമെന്ന് ബാങ്ക് തങ്ങളുടെ ഏറ്റവും പുതിയ അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്.

ഇടപാടുകൾക്ക് തുടർന്നും തടസ്സം നേരിടാതിരിക്കാൻ പാൻ കാർഡ് നിർബന്ധമായും ആധാർ കാർഡുമായി ബന്ധിപ്പിക്കണം എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ജൂൺ 30നുള്ളിൽ ഈ നിബന്ധന പാലിച്ചിരിക്കണം. ട്വിറ്ററിലെ ഔദ്യോഗിക ഹാൻഡിൽ വഴിയാണ് ഈ കാര്യം ബാങ്ക് അറിയിച്ചിരിക്കുന്നത്.

പല തവണ ആദായ നികുതി വകുപ്പ് തീയതി ദീര്‍ഘിപ്പിച്ച് നൽകിയിട്ടും കോടികണക്കിന് ഇന്ത്യക്കാർ ഇപ്പോഴും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല. 17 കോടിയോളം വരുന്ന ഇവരെക്കൊണ്ട് എങ്ങനെയും പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അതിനാൽ ജൂൺ 30ന് ഉള്ളിൽ ഇരു കാർഡുകളും ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് താത്കാലികമായി പ്രവർത്തനരഹിതമാക്കും എന്നാണ് ഇപ്പോൾ സർക്കാരിന്റെ തീരുമാനം. ഇത് വാഹനങ്ങളുടെ വില്പനയും വാങ്ങലും. ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകളുടെ ഉപയോഗവും, ഡിമാൻഡ് അക്കൗണ്ടിന്റെ പ്രവർത്തനവും അടക്കം 18ഓളം സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടാൻ കാരണമായേക്കും. ആധാർ കാർഡുമായി ബന്ധിപ്പിച്ചാലേ പിന്നീട് പാൻ കാർഡ് പ്രവർത്തനക്ഷമമാകൂ. അതിനാൽ ഇനിയും ഇരു കാർഡുകളും തമ്മിൽ ബന്ധിപ്പിക്കാത്തവർ നിർബന്ധമായും ഇത് ചെയ്യണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നത്.

Comments: 0

Your email address will not be published. Required fields are marked with *