Flash News

ഐഎഫ്എ ഷീൽഡ്; ഗോകുലത്തിന് നിരാശ, സെമിയിൽ വീണു

 

ഐ എഫ് എ ഷീൽഡിൽ ഗോകുലം കേരള സെമി ഫൈനലിൽ പരാജയപ്പെട്ടു. ഇന്ന് റിയൽ കാശ്മീരിനെ സെമിഫൈനലിൽ നേരിട്ട ഗോകുലം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ആദ്യ 30 മിനുട്ടുകളിൽ തന്നെ റിയൽ കാശ്മീർ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 23ആം മിനുട്ടിൽ റൊബേർട്സണും 30ആം മിനുട്ടിൽ തോയ് സിങും ആണ് കാശ്മീരിനായി ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം റൊണാൾഡ് സിങ് ഒരു ഗോൾ ഗോകുലത്തിനായി മടക്കി എങ്കിലും അതിനപ്പുറം ഗോകുലത്തിന്റെ പോരാട്ടം ഉണ്ടായില്ല. റിയൽ കാശ്മീർ ആണ് നിലവിലെ ഐ എഫ് എ ഷീൽഡ് ചാമ്പ്യന്മാർ. ഫൈനലിൽ ശ്രീനിധി ഡെക്കാനാണ് കാശ്മീരിന്റെ എതിരാളികൾ.‌‌‌‌‌‌

Comments: 0

Your email address will not be published. Required fields are marked with *