ഐഎസ്‌ആര്‍ഒ ചാരക്കേസ് : നാളെ സിബിഐ സംഘം കേരളത്തിലെത്തും

ഐഎസ്‌ആര്‍ഒ ചാരക്കേസിലെ ഗൂഡാലോചന സംബന്ധിച്ച്‌ അന്വേഷണത്തിനായി നാളെ സിബിഐ സംഘം കേരളത്തിലെത്തും. സിബി മാത്യൂസിന് ഇടക്കാല ജാമ്യം നല്‍കിയതിനെ എതിര്‍ത്ത് നമ്പി നാരായണന്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.എട്ടംഗ അന്വേഷണ സംഘമാണ് നാളെ തിരുവനന്തപുരത്തെത്തുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ സംഘം ചോദ്യം ചെയ്യും. നമ്പി നാരായണനില്‍ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും.ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിനയിലെടുത്തേക്കും.

Comments: 0

Your email address will not be published. Required fields are marked with *