ഐപിഎൽ മത്സരങ്ങൾ നടക്കുക ഒരു നഗരത്തിൽ മാത്രം?

ഐപിഎൽ മത്സരങ്ങൾ നടക്കുക ഒരു നഗരത്തിൽ മാത്രം?

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഒരു ന​ഗരത്തിൽ മാത്രമായി നടത്താൻ ആലോചനയുള്ളതായി സൂചനകൾ. ക്രിക്ക്ബസാണ് മുംബൈയിൽ മാത്രമായി ഐപിഎൽ നടത്താനുള്ള സാധ്യത അധികൃതർ പരിശോധിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. പുതിയതായി രണ്ട് ടീമുകൾ കൂടി വന്ന സാഹചര്യത്തിൽ അടുത്ത ഐപിഎല്ലിൽ പങ്കെടുക്കുന്നവരുടെ എണ്ണം പത്തായി. ഐപിഎൽ ഇന്ത്യയിൽ തന്നെ ഈ പത്ത് നഗരങ്ങളിലായി നടത്താനാണ് ബിസിസിഐ താൽപര്യപ്പെടുന്നത്. എന്നാൽ ഇപ്പോൾ കൊവിഡ് വ്യാപനം ശക്തമായതോടെ രഞ്ജി ട്രോഫി അടക്കമുള്ള പ്രാദേശിക ടൂർണമെന്റുകൾ നീട്ടിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ തന്നെ മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ മാത്രമായി ഐപിഎൽ സംഘടിപ്പിക്കാനുള്ള ആലോചന.

Comments: 0

Your email address will not be published. Required fields are marked with *