ഐ.എസ്‌.ആര്‍.ഒ ചാരക്കേസ്; രണ്ടു പ്രതികള്‍ കൂടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ഐ.എസ്‌.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ ഒന്നാം പ്രതി എസ്.വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗ്ഗാദത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികള്‍ കോടതിയിൽ അറിയിച്ചു.

1994ലാണ് കേസില്‍ ആരോപിക്കപ്പെടുന്ന സംഭവം നടന്നതെന്നും തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും ഇവർ കോടതിയിൽ വ്യക്തമാക്കി. സിബിഐ കേസന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ചാരക്കേസ് അന്വേഷിച്ച കേരള പൊലീസിനെയും ഐബിയിലെയും ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. ഹരജിക്കാര്‍ എല്ലാവരും സര്‍വീസില്‍ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവരാണ്.

Comments: 0

Your email address will not be published. Required fields are marked with *