ഒന്നാം സ്ഥാനത്തേക്കുള്ള അകലം കുറച്ച് ​ഗൗതം അദാനി

രാജ്യത്തില്‍ ദ്രുതഗതിയില്‍ സമ്പത്ത് വളർത്തിക്കൊണ്ട് ഇരിക്കുന്ന ശതകോടീശ്വരനാണ് ഗൗതം അദാനി. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരി വില കുതിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. സമ്പത്തിൽ 3 ലക്ഷം കോടി രൂപയിലേറെ വർദ്ധനവാണ് ഈ വർഷം മാത്രം ഗൗതം അദാനി നേടിയിരിക്കുന്നത്. രാജ്യത്തിലെ രണ്ടാമത്തെ വലിയ ധനികനായ ഗൗതം അദാനി സമ്പത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനിയെക്കാൾ മുന്നിലെത്താൻ സാധ്യത ഏറെയാണ്.

കുതിച്ച് ഉയരുന്ന ഓഹരി വില നിരവധി ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും നിലവിലെ ഗൗതം അദാനിയുടെ ആസ്തി 7,670 കോടി ഡോളറിലേറെ ആണെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന്റെ ഓഹരികൾ 330 ശതമാനം ഉയർന്നിട്ടുണ്ട്. അതിനാൽ 235 ശതമാനം വർദ്ധനവാണ് സമ്പത്തിൽ ഉണ്ടായിരിക്കുന്നത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഓഹരിയിൽ 235 ശതമാനം വർദ്ധനവുണ്ട്. അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ ഓഹരികളിൽ ഇത് 263 ശതമാനത്തില്‍ ഏറെയാണ്.

ചില മൗറീഷ്യസ് കമ്പനികളുടെ വിദേശ നിക്ഷേപമാണ് അദാനി കമ്പനികളുടെ ഓഹരി വില ഉയർത്താൻ കാരണം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതു തന്നെയാണ് അദാനി കമ്പനികളുടെ വളർച്ചയ്ക്ക് പിന്നിലും. എത്ര നാൾ ഈ ഓഹരികൾ വളർച്ച സ്ഥിരത കാണിക്കും എന്നതില്‍ നിക്ഷേപകർക്ക് ആശങ്കയുണ്ട്. ആകെ സമ്പത്തിൻെറ കാര്യത്തിൽ മുകേഷ് അംബാനിയാണ് രാജ്യത്ത് ഗൗതം അദാനിയെക്കാൾ മുന്നിലുള്ളത്. 7700 കോടി ഡോളറാണ് അംബാനിയുടെ സമ്പാദ്യം.

Comments: 0

Your email address will not be published. Required fields are marked with *